Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍-ആഴ്‌സണല്‍, സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ്, ജര്‍മനിയില്‍ ബൊറൂസിയ-ബയേണ്‍, കളി എപ്പോള്‍, ഏതൊക്കെ ചാനലുകളില്‍?

ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ ശനിയാണ്. വിവിധ ലീഗുകളില്‍ സൂപ്പര്‍ ടീമുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ദിവസം. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏത് ലീഗെടുത്താലും ക്ലാസിക് പോരാട്ടം കാണാന്‍ സാധിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും മുഖാമുഖം വരുന്നതാണ് ഏറ്റവും ശ്രദ്ധേയം. രണ്ട് ടീമിന്റെയും ഹെഡ് ടു ഹെഡ് ചരിത്രത്തേക്കാള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നത് പരിശീലകര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ്.

വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതെല്ലാം പോയി ഇപ്പോള്‍ ഗ്രൗണ്ടില്‍ അടികൂടുന്ന അവസ്ഥയിലാണ് മാഞ്ചസ്റ്ററിന്റെ കോച്ച് മൗറിഞ്ഞോയും ആഴ്‌സണല്‍ കോച്ച് വെംഗറും. കഴിഞ്ഞ സീസണില്‍ അതെല്ലാവരും നേരില്‍ കണ്ടു. ചെല്‍സി കോച്ചായിരുന്നു അന്ന് മൗറിഞ്ഞോ. പ്രീമിയര്‍ ലീഗില്‍ പതിനൊന്ന് റൗണ്ടുകളില്‍ 24 പോയിന്റുള്ള ആഴ്‌സണല്‍ നാലാം സ്ഥാനത്താണ്. മാഞ്ചസ്റ്ററാകട്ടെ പതിനെട്ട് പോയിന്റുമായി ആറാം സ്ഥാനത്തും.

wengermou

സ്പാനിഷ് ലാ ലിഗയില്‍ മാഡ്രിഡ് ഡെര്‍ബിയാണ് കാണേണ്ട കളി. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ റയല്‍മാഡ്രിഡ് ഇറങ്ങുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ലീഗ് സീസണിലെ ആദ്യ മാഡ്രിഡ് ഡെര്‍ബിക്ക് തയ്യാറെടുക്കുന്നത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടാണ് അത്‌ലറ്റിക്കോയുടെ ക്യാമ്പില്‍ നിന്ന് വരുന്നത്. അതേ സമയം റയല്‍മാഡ്രിഡ് നിരയില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയുണ്ടാകും.

റയലിന്റെ കോച്ച് സിദാനും അത്‌ലറ്റിക്കോയുടെ കോച്ച് ഡിയഗോ സിമിയോണിയും തമ്മിലുള്ള ടാക്റ്റിക്കല്‍ പോരാട്ടമായി ഡെര്‍ബി മാറും.ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറുസിയ ഡോട്മുണ്ടും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍. ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് തന്റെ മുന്‍ ക്ലബ്ബായ ബൊറൂസിയ ബയേണിനെ മലര്‍ത്തിയടിക്കുമെന്ന പ്രവചനം നടത്തി.

ഫുട്‌ബോള്‍ ലൈവ്

സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച് ഡി 1

5.50 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - ആഴ്‌സണല്‍

8.20 സതംപ്ടണ്‍ - ലിവര്‍പൂള്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സ് എച്ച് ഡി 4

8.20 വാട്‌ഫോഡ് - ലെസ്റ്റര്‍ സിറ്റി

സോണി ഇ എസ് പി എന്‍

10.30ന് നാപോളി-ഉദിനിസെ

സോണി സിക്‌സ്

5.30 ഡിപ്പോര്‍ട്ടീവോ ല കൊരുന- സെവിയ്യ

8.30ന് ബാഴ്‌സലോണ - മലാഗ

11.00 എയ്ബര്‍ -സെല്‍റ്റ വിഗോ

ഇന്ന് രാത്രി(ഞായര്‍ പുലര്‍ച്ചെ) 1.30ന് അത്‌ലറ്റിക്കോ മാഡ്രിഡ് - റയല്‍ മാഡ്രിഡ്

Story first published: Saturday, November 19, 2016, 8:59 [IST]
Other articles published on Nov 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+