Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ്; പിറകില്‍നിന്നും തിരിച്ചുകയറിയ ചെന്നൈയിന്‍ എഫ്‌സി സെമിയില്‍

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌സി സെമിയില്‍ കടന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1 എന്ന സ്‌കോറിന് വീഴ്ത്തിയാണ് ചെന്നൈയുടെ മുന്നേറ്റം. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ഒരു ഗോളിന് പിന്നിലായിരുന്നു. എന്നാല്‍, രണ്ടുഗോള്‍ തിരിച്ചടിച്ച് ചെന്നൈ അവസാന നാലില്‍ ഇടംപിടിച്ചു.

chennaiyinfc

മത്സരത്തിന്റെ 9-ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ഗസ് ആണ് നോര്‍ത്ത് ഈസ്റ്റിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, 33-ാം മിനിറ്റില്‍ മെയ്ല്‍സണ്‍ ആല്‍വെസിലൂടെ സമനില നേടിയ ചെന്നൈ 40-ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയിലൂടെ വിജയഗോളും സ്വന്തമാക്കി. ബുധനാഴ്ച നടക്കുന്ന സെമിയില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയാണ് ചെന്നൈയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ചെന്നൈ സിറ്റി എഫ്.സി. ഗോവയേയും നേരിടും.

ഐപിഎല്‍: ഇതെന്താ സ്റ്റംപില്‍ ഫെവിക്കോളോ? പന്ത് തട്ടിയിട്ടും കൂസലില്ല, ലിന്നും രക്ഷപ്പെട്ടു
കളിയുടെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിനായിരുന്നു ആധിപത്യം. തുടക്കംമുതല്‍ ആക്രമിച്ചുകളിച്ച ടീം കോര്‍ണര്‍ കിക്കില്‍നിന്നാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍, മത്സരത്തിലേക്ക് തിരിച്ചുവന്ന ചെന്നൈ മികച്ച കളി കെട്ടഴിച്ചതോടെ സെമിയില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഐഎസ്എല്‍ സീസണില്‍ നിറംമങ്ങിയ ചെന്നൈ സൂപ്പര്‍ കപ്പിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

Story first published: Monday, April 8, 2019, 10:29 [IST]
Other articles published on Apr 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+