Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ്; ബെംഗളുരുവിന് മോഹന്‍ ബഗാന്‍ എതിരാളി, ബ്ലാസ്‌റ്റേഴ്‌സിന് ഇന്ത്യന്‍ ആരോസ്

ദില്ലി: രണ്ടാമത് സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു എഫ് സി മോഹന്‍ ബഗാനുമായി ഏറ്റുമുട്ടും. ഭുവനേശ്വറില്‍ മാര്‍ച്ച് 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലാണ് രണ്ട് ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞവര്‍ഷം ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് ബെംഗളുരു ചാമ്പ്യന്മാരായത്. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ടീമുകള്‍ തമ്മിലുള്ള മത്സരം ആവേശത്തോടെ ഫുട്‌ബോള്‍ ആരാധകര്‍ സ്വീകരിച്ചിരലുന്നു.

super cup

ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാര്‍ സൂപ്പര്‍ കപ്പില്‍ നേരിട്ട് യോഗ്യത നേടും. ബാക്കി എട്ടു ടീമുകള്‍ യോഗ്യതാമത്സരങ്ങള്‍ കളിച്ചാണെത്തുക. ഐ ലീഗില്‍ പിന്നോക്കംപോയ ഗോകുലം കേരള ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ ആരോസിനെ നേരിടും. ഐഎസ്എല്ലില്‍ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സിന് സൂപ്പര്‍ കപ്പില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ.

യോഗ്യതാ മത്സരത്തില്‍ മാര്‍ച്ച് 15ന് ഭുവനേശ്വറില്‍ വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരോസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ സഹലും ധീരജ് സിംഗും ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങില്ല. ഇന്ത്യന്‍ ആരോസിലും പല താരങ്ങളും ഉണ്ടായേക്കില്ല. ഏപ്രില്‍ നാലു മുതല്‍ ഏഴുവരെ ക്വാര്‍ട്ടറും ഒമ്പതിനും പത്തിനും സെമിഫൈനലും നടക്കും. ഏപ്രില്‍ 13ന് രാത്രി എട്ടരക്കാണ് ഫൈനല്‍.

Story first published: Tuesday, March 12, 2019, 12:03 [IST]
Other articles published on Mar 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+