Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോഴിത്തരം! പീക്വെയെ ഭാര്യ ഷാകിറ ഉപേക്ഷിച്ചു, മെസിയും കുടീഞ്ഞോയും മാന്യന്‍മാര്‍!!

ലോകഫുട്‌ബോളിലെ സൂപ്പര്‍ കപ്പിള്‍ ആയി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന കൊളംബിയന്‍ ഗായിക ഷാകിറയും സ്പാനിഷ് ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വെയും വേര്‍പിരിഞ്ഞു. പന്ത്രണ്ട് വര്‍ഷത്തെ ദൃഢദാമ്പത്യം തകരാന്‍ എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിലാണ് ആരാധകവൃന്ദം.

ജെറാര്‍ഡ് പീക്വെയുടെ പരസ്ത്രീ ബന്ധങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷാകിറ ഡിവോഴ്‌സിലേക്ക് നീങ്ങിയതെന്നാണ് സൂചന. ബ്രസീലിയന്‍ സൂപ്പര്‍ മോഡലായ സൂസി കോര്‍ടസ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ജെറാര്‍ഡ് പീക്വെ തന്റെ ഫോണിലേക്ക് വൃത്തികെട്ട സന്ദേശങ്ങള്‍ അയക്കും. തന്റെ അവയവങ്ങളുടെ സൈസ് എത്രയാണെന്നൊക്കെ ചോദിച്ചു കൊണ്ടുള്ള ലൈംഗിക രോഗിയുടെ സന്ദേശങ്ങളാണ് ഏറെയും വന്നു കൊണ്ടിരുന്നതെന്ന് സൂസി കോര്‍ടസ് വെളിപ്പെടുത്തി. പീക്വെ മാത്രമല്ല, ബാഴ്‌സലോണയിലെ ഭൂരിഭാഗം കളിക്കാരും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. അതില്‍ മാന്യന്‍മാര്‍ മെസിയും കുടീഞ്ഞോയുമായിരുന്നു. രണ്ട് പേരും തനിക്കിതുവരെ സന്ദേശങ്ങള്‍ അയച്ചിട്ടില്ല. അവര്‍ ഭാര്യമാരെ സ്‌നേഹിക്കുന്നവരും വിലമതിക്കുന്നവരുമാണെന്ന് ബ്രസീലിയന്‍ മോഡല്‍ പറഞ്ഞു.

gerardpiqueandshakira

ബാഴ്‌സലോണ പ്രസിഡന്റ് സാന്‍ഡ്രൊ റസലുമായി അടുത്ത ബന്ധമുള്ള മോഡലാണ് സൂസി കോര്‍ടസ്. ആ വഴിക്കാണ് ബാഴ്‌സലോണ ഡിഫന്‍ഡര്‍ പീക്വെ ബ്രസീലിയന്‍ സുന്ദരിയെ പരിചയപ്പെടുന്നത്. റൊസലില്‍ നിന്ന് സൂസിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച പീക്വെ പിന്നീട് രാത്രികളിലെല്ലാം സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഷാകിറയുമായി ജീവിക്കുമ്പോഴായിരുന്നു ഇതെല്ലാം. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കിയത് ഷാകിറ ആയിരുന്നു. വാക വാക എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെയാണ് ഷാകിറ സ്പാനിഷ് ഫുട്‌ബോളറുമായി ചങ്ങാത്തിലാകുന്നതും ആ ബന്ധം വിവാഹത്തിലെത്തിയതും. ഒരു ദശാബ്ദത്തിലേറെയായി മാതൃകാ ദാമ്പത്യമായിരുന്നു ഇവരുടേത്. സാഷ, മിലന്‍ എന്നീ കുഞ്ഞുങ്ങളും ഇവര്‍ക്ക് പിറന്നു.

ബാഴ്‌സലോണയുടെ കിരീടവിജയങ്ങളും സ്‌പെയിനിന്റെ യൂറോ, ലോകകപ്പ് ജയങ്ങളും ആഘോഷിക്കാന്‍ മൈതാനത്തേക്ക് ഓടിയെത്തുന്ന ഷാകിറ മനോഹരമായ ദൃശ്യമായിരുന്നു. എല്‍ക്ലാസികോ മത്സരത്തില്‍ റയലിന്റെ വലിയ എതിരാളിയായി ഷാകിറ ഗാലറിയിലുണ്ടാകുമായിരുന്നു. ഇടക്കാലത്ത് ശബ്ദം നഷ്ടപ്പെട്ടതോടെ ഷാകിറ വലിയ നിരാശയിലായിരുന്നു. വിദഗ്ധ ചികിത്സകള്‍ക്ക് ശേഷം സംഗീത ലോകത്തേക്ക് തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ് ഷാകിറ.

gerardpiqueandshakira

ഇതിനിടെയാണ് ന്യുയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന എല്‍ ഡിയറിയോ എന്ന പത്രത്തില്‍ ബ്രസീല്‍ മോഡല്‍ തനിക്കുണ്ടായ ദുരനുഭവങ്ങളുടെ കഥകളുടെ കെട്ടഴിച്ചത്. അതിലേറെയും ബാഴ്‌സലോണ ഫുട്‌ബോള്‍ താരങ്ങളുടെ മര്യാദകേടായിരുന്നു. പ്രധാന കഥാപാത്രം ജെറാര്‍ഡ് പീക്വെയും! ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റ് സാന്‍ഡ്രൊ റൊസലുമായുള്ള തന്റെ സൗഹൃദം മുതലെടുത്താണ് പീക്വെ സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയത്. ദിവസവും രാത്രി ഇയാളുടെ അശ്ലീല സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യലായി തന്റെ പ്രധാന ജോലി. ബ്രസീലിലേക്ക് തിരിച്ചു പോയപ്പോള്‍ എപ്പോഴാണ് യൂറോപിലേക്ക് തിരിച്ചുവരിക, അരക്കെട്ടിന്റെ വലിപ്പം അറിയണം എന്നിങ്ങനെ പീക്വെ സന്ദേശങ്ങള്‍ അയച്ചു കൊണ്ടേയിരുന്നുവെന്ന് സൂസി വെളിപ്പെടുത്തി.

ഷാകിറയോട് തനിക്ക് സഹതാപമുണ്ട്. അവള്‍ എത്രമാത്രം അയാളെ സ്‌നേഹിക്കുന്നുവെന്ന് അറിയാം. തിരിച്ചതൊന്നും അവള്‍ക്ക് ലഭിക്കുന്നില്ല - സൂസി അഭിമുഖത്തില്‍ പറഞ്ഞു. ഷാകിറയുമായുള്ള വേര്‍പിരിയല്‍ പീക്വെക്ക് വലിയ പ്രതിച്ഛായ നഷ്ടമാണുണ്ടാക്കിയിട്ടുള്ളത്. ബാഴ്‌സലോണയുമായുള്ള കരാര്‍ തുടരാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. നിലവില്‍ 2024 വരെ പീക്വെക്ക് ബാഴ്‌സയില്‍ കരാറുണ്ട്. അടുത്ത സീസണ്‍ മുതല്‍ ബാഴ്‌സയുടെ പ്രതിരോധത്തില്‍ പീക്വെക്ക് വലിയ വെല്ലുവിളിയുണ്ടാകും. ഫ്രീ ട്രാന്‍സ്ഫറില്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ ബാഴ്‌സയില്‍ ചേര്‍ന്നിട്ടുണ്ട്. ജെറാര്‍ഡ് പീക്വെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയാണെങ്കില്‍ ബാഴ്‌സക്ക് അടുത്തരണ്ട് സീസണിലേക്ക് പീക്വെക്ക് നല്‍കേണ്ട 80 ദശലക്ഷം യൂറോ നല്‍കേണ്ടതില്ല. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് ക്ലബ്ബ്. കളിക്കാരോട് ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്.

കുടുംബപ്രശ്‌നത്തില്‍ ഉലയുന്ന പീക്വെ തിരിച്ചുവന്നാലും ബാഴ്‌സക്ക് ബാധ്യതയും തലവേദനയുമാകാനാണ് സാധ്യത. അനാവശ്യ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന് ഗ്രൗണ്ടില്‍ എത്രമാത്രം മികവ് പുറത്തെടുക്കാന്‍ സാധിക്കുമെന്ന ചോദ്യം ബാഴ്‌സലോണ മാനേജ്‌മെന്റിന് മുന്നിലുണ്ട്.

Story first published: Sunday, June 5, 2022, 21:17 [IST]
Other articles published on Jun 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+