Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മ്യാന്‍മറില്‍ ഇന്ത്യക്ക് ജയം, ഛേത്രി ഒരുക്കിയ വിജയം, അറുപത്തിനാല് വര്‍ഷത്തിന് ശേഷം നേടിയ ജയം!!

യാംഗോണ്‍: 2019 ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ജയം. മ്യാന്മറില്‍ സുനില്‍ ഛേത്രി നേടിയ ഏക ഗോളിനാണ് ഇന്ത്യയുടെ നീലപ്പട ജയം കരസ്ഥമാക്കിയത്. അവസാന മിനുട്ടിലായിരുന്നു ഛേത്രിയുടെ ഗോള്‍.

അറുപത്തിനാല് വര്‍ഷമായുള്ള ഇന്ത്യയുടെ കാത്തിരിപ്പിനാണ് യാംഗോണില്‍ അറുതിയായത്. മ്യാന്‍മറിനെ അവരുടെ മണ്ണില്‍ അവസാനമായി തോല്‍പ്പിച്ചത് 1953 ലായിരുന്നു. അന്ന് റാംഗൂണ്‍ എന്നറിയപ്പെട്ട ഇന്നത്തെ യാംഗോണില്‍ 4-2നായിരുന്നു ഇന്ത്യന്‍ ജയം.

india

ഗ്രൂപ്പ് എയിലാണ് ഇന്ത്യ യോഗ്യതാ റൗണ്ട് കളിക്കുന്നത്. ജൂണ്‍ പതിമൂന്നിനാണ് അടുത്ത മത്സരം. കിര്‍ഗിസ്ഥാനാണ് എതിരാളി. ഗ്രൂപ്പിലെ നാലാമത്തെ ടീം മക്കാവു ആണ്. ഹോം-എവേ രീതിയില്‍ കളിച്ച് കൂടുതല്‍ പോയിന്റുമായി ഗ്രൂപ്പില്‍ ആദ്യരണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ ഏഷ്യാ കപ്പിന് യോഗ്യത നേടും.

മ്യാന്‍മറിനെ തോല്‍പ്പിച്ചതോടെ മൂന്ന് പോയിന്റ് നേടുവാന്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ ടീമിന് സാധിച്ചു.

മത്സരത്തിലുടനീളം മികച്ചു നിന്നത് മ്യാന്‍മറായിരുന്നു. എന്നാല്‍, സ്‌ട്രൈക്കര്‍മാരായ ക്യാ കോ കോ, ഓംഗ് തു എന്നിവര്‍ അവസരങ്ങള്‍ പാഴാക്കാന്‍ മത്സരിച്ചത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

അവസാന പത്ത് മിനുട്ടാണ് ഇന്ത്യക്ക് നിര്‍ണായകമായത്. അതുവരെ പ്രതിരോധിച്ചു നിന്ന ഇന്ത്യ അറ്റാക്കിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാലിചരണ്‍ നര്‍സാരിയെ പകരക്കാരനായി കളത്തിലിറക്കിയ കോച്ചിന്റെ തന്ത്രം ഫലം കണ്ടു. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വേഗത വര്‍ധിച്ചത് നര്‍സാരിയുടെ കാലില്‍ പന്തെത്തിയപ്പോഴായിരുന്നു.

മത്സരത്തില്‍ മ്യാന്‍മര്‍ ആധിപത്യം പുലര്‍ത്തിയെന്നത് സത്യമാണ്. എന്നാല്‍, തന്റെ ടീം ഒരു ഘട്ടത്തിലും മാനസികമായി പിറകിലല്ലായിരുന്നു. അവസരം കാത്തിരുന്നു. അത് നേടിയെടുത്തു - കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.

Story first published: Wednesday, March 29, 2017, 13:41 [IST]
Other articles published on Mar 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+