Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരംഭിക്കുമ്പോള്‍ പ്രവചനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി

ദില്ലി: ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ആഴ്ചയാണ് കടന്നുപോയത്. അമ്മാനില്‍ നടന്ന ഡബ്യുഎഎഫ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 ടീം ഇറാഖിനെ തോല്‍പ്പിച്ച് നാല് മത്സരങ്ങളില്‍ മൂന്ന് വിജയംകുറിച്ചപ്പോള്‍ അണ്ടര്‍ 20 ടീം വമ്പന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് സ്‌പെയിനില്‍ നടന്ന കോട്ടിഫ് ടൂര്‍ണമെന്റില്‍ ഞെട്ടിച്ചിരുന്നു. മത്സരഫലങ്ങള്‍ യുവ ടീമുകള്‍ക്ക് വലിയ നേട്ടമാകുന്നതോടൊപ്പം തുടര്‍ച്ചയായി മത്സരങ്ങള്‍ ലഭിക്കുന്നതാണ് മികച്ച കാര്യമെന്ന് സീനിയര്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കരുതുന്നു.

എഎഫ്‌സി കപ്പാണ് ഇനി തങ്ങളുടെ ലക്ഷ്യമെന്ന് സുനില്‍ ഛേത്രി വ്യക്തമാക്കി. സ്‌പെയിനില്‍ പ്രീ സീസണ്‍ ക്യാംപ് നടക്കുകയാണ്. എതിര്‍ ടീമുകള്‍ ശക്തരായതിനാല്‍ പരിശീലനം കൂടുതല്‍ മികച്ചതാക്കുകയാണ് സഹായിക്കുന്ന കാര്യം. മത്സരങ്ങള്‍ വിജയിക്കുന്നുണ്ട് ഇത് തുടരുകയാണ് ലക്ഷ്യം, ഛേത്രി വ്യക്തമാക്കി. അതേസമയം തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളില്ലെന്നും, ടീമിന് പ്രകടനം ഗുണം ചെയ്തില്ലെങ്കില്‍ അതില്‍ കാര്യമില്ലാതെ വരുമെന്നും ക്യാപ്റ്റന്‍ പറയുന്നു.

sunil-chettri

ബെംഗളൂരു എഫ്‌സിയുമായി 2021 വരെയാണ് ഛേത്രിയുടെ കരാറുള്ളത്. ടീമിനൊപ്പമുള്ള യാത്രയില്‍ താന്‍ ഏറെ സന്തോഷവാനാണ്. ഒരു ക്ലബിനൊപ്പം ഏറ്റവും കൂടുതല്‍ സീസണുകള്‍ നില്‍ക്കുന്നത് ആദ്യമാണ്. അടുത്ത മൂന്ന് സീസണുകള്‍ കൂടി ഇവിടെ കാണും, താരം കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗില്‍ ആര് വിജയിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഛേത്രി പറയുന്നു. ലെസ്റ്ററിന്റെ പ്രകടനം ഇതിന് ഉദാഹരണമാണ്. മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കും. ചെല്‍സിയും, യുണൈറ്റഡും താരക്കൈമാറ്റത്തില്‍ വലിയ നീക്കങ്ങള്‍ നടത്തിയിട്ടില്ല. ആഴ്‌സണലിന് പുതിയ മാനേജറും എത്തിയിട്ടുണ്ട്. ലിവര്‍പൂളും, സ്പര്‍സും മികച്ച പ്രകടനം കൂടി നടത്തുമ്പോള്‍ ആര് ജയിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഛേത്രിയുടെ നിലപാട്.

Story first published: Friday, August 10, 2018, 17:25 [IST]
Other articles published on Aug 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+