Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനി പോര് മെസ്സിയും റോണോയും തമ്മിലല്ല, ഛേത്രിയും റോണോയും തമ്മില്‍!! ഇന്ത്യക്ക് അഭിമാന നിമിഷം

മെസ്സിയെ മറികടന്ന് സുനിൽ ഛേത്രി | Oneindia Malayalam

അബുദാബി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗോള്‍മെഷീന്‍ സുനില്‍ ഛേത്രിക്കു ചരിത്രനേട്ടം. നിലവില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുന്ന താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയിട്ടുള്ള ലോകത്തിലെ രണ്ടാമത്തെ കളിക്കാരനെന്ന അപൂര്‍വ്വ നേട്ടത്തിന് ഛേത്രി അര്‍ഹനായി.

യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏ്ഷ്യന്‍ കപ്പിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തായ്‌ലാന്‍ഡിനെതിരേയാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്. ഇന്ത്യ 4-1ന്റെ ആധികാരിക ജയം സ്വന്തമാക്കിയ മല്‍സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ഛേത്രിയായിരുന്നു ഇന്ത്യന്‍ ഹീറോ.

മറികടന്നത് സാക്ഷാല്‍ മെസ്സിയെ

മുന്‍ ലോക ഫുട്‌ബോളറും അര്‍ജന്റീനയുടെ ഇതിഹാസ താരവുമായ സാക്ഷാല്‍ ലയണല്‍ മെസ്സിയെ പിന്തള്ളിയാണ് ഛേത്രി ഗോള്‍വേട്ടയില്‍ രണ്ടാമതെത്തിയത്. തായ്‌ലാന്‍ഡിനെതിരായ കളിക്കു മുമ്പ് ഇരുവരും 65 ഗോളുകള്‍ വീതം നേടി ഒപ്പമായിരുന്നു.
എന്നാല്‍ തായ്‌ലാന്‍ഡിനെതിരേ പെനല്‍റ്റിയില്‍ നിന്നും ഇന്ത്യയുടെ അക്കൗണ്ട് തുറന്നതോടെ മെസ്സിയെ ഛേത്രി പിന്നിലാക്കി. രണ്ടാം പകുതിയില്‍ ഒരു തവണ കൂടി വല കുലുക്കി ഛേത്രി തന്റെ ഗോള്‍സമ്പാദ്യം 67 ആക്കി ഉയര്‍ത്തുകയും ചെയ്തു.

 റൊണാള്‍ഡോ തലപ്പത്ത്

റൊണാള്‍ഡോ തലപ്പത്ത്

ഗോള്‍വേട്ടയില്‍ തലപ്പത്തു നില്‍ക്കുന്നത് പോര്‍ച്ചുഗീസ് ഇതിഹാസവും മുന്‍ ലോക ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 85 ഗോളുകളാണ് റോണോയുടെ അക്കൗണ്ടിലുളള്ളത്.
റൊണാള്‍ഡോയെ പിന്തള്ളി ഗോള്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തേക്കു കയറുക ഛേത്രിക്ക് അത്ര എളുപ്പമാവില്ല. ഇരുവരും തമ്മില്‍ നിലവില്‍ 18 ഗോളുകളുടെ വ്യത്യാസമുണ്ട്. ഏഷ്യന്‍ കപ്പിലെ ഇനിയുള്ള കളികളില്‍ കൂടുതല്‍ ഗോളുകള്‍ നേടി റോണോയുമായുള്ള അകലം കുറയ്ക്കുകയാവും ഇനി ഛേത്രിയുടെ ലക്ഷ്യം.

കുറച്ച് കളികളില്‍ നിന്നും

കുറച്ച് കളികളില്‍ നിന്നും

ഛേത്രിയുടെ നേട്ടത്തിന് മെസ്സിയുടേതിനേക്കാള്‍ മധുരമുണ്ട്. കാരണം മെസ്സിയേക്കാള്‍ കുറച്ചു മല്‍സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ഗോളുകള്‍ വാരിക്കൂട്ടിയത്. വെറും 105 മല്‍സരങ്ങൡ നിന്നാണ് ഛേത്രി 67 ഗോളുകള്‍ നേടിയതെങ്കില്‍ 65 ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ മെസ്സിക്കു 128 കളികള്‍ വേണ്ടിവന്നു. തലപ്പത്തുള്ള റൊണാള്‍ഡോയാവട്ടെ 154 കളികളില്‍ നിന്നാണ് 85 തവണ വലകുലുക്കിയത്.

ഗൗരവമായെടുക്കുന്നില്ലെന്ന് ഛേത്രി

മെസ്സിയുടെ ഗോള്‍നേട്ടം മറികടന്നതിനെ അത്ര ഗൗരവമായി എടുക്കുന്നില്ലെന്നും മെസ്സി, റൊണാള്‍ഡോ എന്നിവരുമായി തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മല്‍സരശേഷം ഛേത്രി പ്രതികരിച്ചു. സ്വന്തം രാജ്യത്തിനായി ഇത്രയും ഗോളുകള്‍ നേടാനായതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഗോളുകള്‍ നേടി ടീമിനെ സഹായിക്കുകയെന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 7, 2019, 8:13 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+