Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഗോളടി മെഷീനു മുന്നില്‍ വഴിമാറാനൊരുങ്ങുന്നത് സാക്ഷാല്‍ റൊണാള്‍ഡോയും മെസ്സിയും

ലോക ഫുട്‌ബോളിലെ മിന്നും നക്ഷത്രങ്ങളാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും മുന്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയും. എന്നാല്‍, രാജ്യത്തിനു വേണ്ടി ഗോള്‍ നേടിയതില്‍ ഈ ഇതിഹാസ താരങ്ങളെ പിന്നിലാക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ഗോളടിവീരന്‍. മറ്റാരുമല്ല, ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയാണ് ലോക ഫുട്‌ബോളിലെ താര രാജാക്കന്‍മാരെ ഗോള്‍ വേട്ടയില്‍ കടത്തി വെട്ടാനൊരുങ്ങുന്നത്.

sunilchhetri

ഛേത്രി ഇപ്പോഴത്തെ ഫോം തുടര്‍ന്നാല്‍ ഒന്നോ രണ്ടോ മല്‍സരങ്ങളില്‍ റൊണാാള്‍ഡോയും മെസ്സിയും പിന്തള്ളപ്പെടും. ഛേത്രി ആദ്യം കടത്തിവെട്ടുക മുന്‍ ബ്രസീലിയന്‍ ലോകകകപ്പ് ഹീറോ റൊണാള്‍ഡോയെയും സ്വീഡിഷ് ഇതിഹാസ താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനെയുമായിരിക്കും. 98 മല്‍സരങ്ങളില്‍ നിന്ന് 62 ഗോളുകളാണ് ബ്രസീലിനു വേണ്ടി റൊണാള്‍ഡോ നേടിയിട്ടുള്ളത്. 116 മല്‍സരങ്ങളില്‍ നിന്നാണ് ഇബ്രാഹിമോവിച്ച് സ്വീഡനു വേണ്ടി 62 ഗോളുകള്‍ നേടിയത്. ഇരുവരെയും മറികടക്കാന്‍ ഇന്ത്യന്‍ ഗോളടിവീരന് രണ്ട് ഗോള്‍ മാത്രം മതി. ഇരുവരും ഫുട്‌ബോളില്‍ നിന്ന് വിരമിച്ചവരുമാണ്. നിലവില്‍ 100 മല്‍സരങ്ങളില്‍ നിന്ന് 61 ഗോളുകള്‍ ഛെത്രി ഇന്ത്യക്കായി അടിച്ചുകൂട്ടിയിട്ടുണ്ട്.

sunile chethri
ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി | Oneindia Malayalam

അതേസമയം, ലോകകപ്പ് ഫുട്‌ബോളിലേക്ക് തയ്യാറെടുക്കുന്ന മെസ്സിയെ മറികടക്കാന്‍ ഛേത്രിക്ക് ഇനി മൂന്ന് ഗോള്‍ കൂടി വേണം. ഇന്റര്‍കോണ്ടിനന്റല്‍ ടൂര്‍ണമെന്റില്‍ ഒരുപക്ഷേ, മെസ്സിയെ മറികടക്കാന്‍ ഛേത്രിക്ക് സാധിച്ചേക്കും. എന്നാല്‍, ഇപ്പോഴും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോളടി മികവ് തുടരുന്ന മെസ്സി തന്റെ ഗോള്‍ നേട്ടം ഇനിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Story first published: Tuesday, June 5, 2018, 12:37 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+