ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്ട്രൈക്കറുമായ സുനില്‍ ഛേത്രിയുമായി ബെംഗളൂരു എഫ്സി കരാര്‍ നീട്ടി. 33 കാരനായ താരം ബെംഗളൂരുവുമായി ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടുകയായിരുന്നു. നിലവില്‍ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റന്‍ കൂടിയാണ് ഛേത്രി.
പുതിയ കരാര്‍ അനുസരിച്ച് ഛേത്രി 2020-21 സീസണ് വരെ ബെംഗളൂരു എഫ്സിയില്‍ തുടരുമെന്നുറപ്പായി. ബെംഗളൂരു എഫ്സിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2015 മുതല്‍ ബെംഗളൂരു എഫ്സിയിലെ പ്രധാന താരമായി ഛേത്രി ക്ലബ്ബിനൊപ്പമുണ്ട്. ബെംഗളൂരു എഫ്സിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ കൂടിയാണ് താരം. 144 മല്‍സരങ്ങളില്‍ നിന്ന് 71 ഗോളുകള്‍ ഛേത്രി ബെംഗളൂരുവിനു വേണ്ടി നേടിയിട്ടുണ്ട്.