വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സുനില്‍ ഛേത്രിയും ആശാലതാ ദേവിയും 'ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍'; സഹല്‍ അബ്ദുള്‍സമദ് യുവതാരം

ന്യൂഡല്‍ഹി: സുനില്‍ ഛേത്രിയും ആശാലതാ ദേവിയും ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരങ്ങള്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) 2018-2019 സീസണിലെ അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.

sunil chhetri

ഇന്ത്യയുടെയും ബെംഗളൂരു എഫ്.സി.യുടെയും താരമായ സുനില്‍ ഛേത്രി തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഛേത്രിയുടെ ഏഴാമത്തെ എ.ഐ.എഫ്.എഫ്. അവാര്‍ഡ് കൂടിയാണിത്. പുരുഷ വിഭാഗത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദാണ് മികച്ച യുവതാരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായത്.

വനിതാ വിഭാഗത്തില്‍ മണിപ്പൂരിന്റെയും സേതു എഫ്.സി.യുടെയും താരമായ ആശാലതാ ദേവി ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. മണിപ്പൂരിന്റെ തന്നെ ദാങ്‌മെയ് ഗ്രേസ് മികച്ച വനിതാ യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പ്: ആ റെക്കോര്‍ഡ് ഇനി വില്യംസണും സ്വന്തം... ന്യൂസിലന്റ് നിരയിലെ ഒന്നാം നമ്പര്‍ താരംലോകകപ്പ്: ആ റെക്കോര്‍ഡ് ഇനി വില്യംസണും സ്വന്തം... ന്യൂസിലന്റ് നിരയിലെ ഒന്നാം നമ്പര്‍ താരം

മികച്ച റഫറിയായി തമിഴ്‌നാടിന്റെ ആര്‍.വെങ്കടേഷും അസിസ്റ്റന്റ് റഫറിയായി കേരളത്തിന്റെ ജോസഫ് ടോണിയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗ്രാസ്‌റൂട്ട് ഡെവലപ്‌മെന്റ് പ്രോഗ്രാമിനുള്ള അവാര്‍ഡ് ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ്.

Story first published: Wednesday, July 10, 2019, 8:53 [IST]
Other articles published on Jul 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X