Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക്, ലിവര്‍പൂളിന് സമനില തിരിച്ചടി...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകള്‍ ജയം കണ്ടപ്പോള്‍ ലിവര്‍പൂളും ലെസ്റ്റര്‍ സിറ്റിയും എവേ മാച്ചുകളില്‍ സമനിലയില്‍ കുരുങ്ങി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്ഹാമിന്റെ തട്ടകത്തില്‍ ജയിച്ച് കയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ഹോം മാച്ചില്‍ 2-1ന് ബണ്‍ലിയുടെ വെല്ലുവിളി അതിജീവിച്ചു. ലെസ്റ്റര്‍ സിറ്റിയെ മിഡില്‍സ്ബറോ സമനിലയില്‍ തളച്ചപ്പോള്‍ എവര്‍ട്ടന്‍ 3-0ന് സതംപ്ടണിനെ തകര്‍ത്തു. സണ്ടര്‍ലാന്‍ഡിന്റെ ഗ്രൗണ്ടിലാണ് ലിവര്‍പൂള്‍ 2-2ന് സമനിലയുമായി മടങ്ങിയത്. വെസ്റ്റ്‌ബ്രോം 3-1ന് ഹള്ളിനെ തകര്‍ത്തുവിട്ടു.

mufc

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മെച്ചപ്പെടുന്നു...

ഇരുപത് റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 39 പോയിന്റ്. ലീഗില്‍ ആറാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായി പത്ത് പോയിന്റിന്റെ അകലത്തിലാണ്. എങ്കിലും സമീപകാല ഫോം മികച്ച നിലയില്‍ എത്തിയതോടെ യുനൈറ്റഡ് നില മെച്ചപ്പെടുത്തുന്നു. പതിനഞ്ചാം മിനുട്ടില്‍ റഫറി മൈക് ഡീന്‍ വെസ്റ്റ്ഹാമിന്റെ ഫെഹൗലിക്ക് താക്കീത് പോലും നല്‍കാതെ ചുവപ്പ് കാര്‍ഡ് കാണിച്ചു.രണ്ടാം പകുതിയില്‍ മാറ്റയും ഇബ്രാഹിമോവിചും യുനൈറ്റഡിനായി ലക്ഷ്യം കണ്ടു.

പത്ത് പേരുമായി സിറ്റി തകര്‍ത്തു...

മുപ്പത്തിരണ്ടാം മിനുട്ടില്‍ ഫെര്‍നാണ്ടീഞ്ഞോക്ക് ചുവപ്പ് കാര്‍ഡ്. എന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റി കുലുങ്ങിയില്ല. അമ്പത്തെട്ടാം മിനുട്ടില്‍ ഗെയില്‍ ക്ലിചിയിലൂടെയും അറുപത്തിരണ്ടാം മിനുട്ടില്‍ സെര്‍ജിയോ അഗ്യുറോയും സിറ്റിക്കായി സ്‌കോര്‍ ചെയ്തു. എഴുപതാം മിനുട്ടിലാണ് ബണ്‍ലിയുടെ ആശ്വാസ ഗോള്‍. ഇരുപത് മത്സരങ്ങളില്‍ നാല്‍പത് പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി.

ഡെഫോയുടെ ഡബിളില്‍ ലിവര്‍പൂള്‍ ഞെട്ടി...

എവേ മാച്ചില്‍ രണ്ട് തവണയും ലിവര്‍്പൂളായിരുന്നു മുന്നില്‍ കയറിയത്. പത്തൊമ്പതാം മിനുട്ടില്‍ സ്റ്ററിഡ്ജിലൂടെ തുടക്കമിട്ട ലിവര്‍പൂളിന് ഇരുപത്തഞ്ചാം മിനുട്ടില്‍ ഡെഫോയുടെ പെനാല്‍റ്റി ഗോളില്‍ തളച്ചു. എഴുപത്തിരണ്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നില്‍ കയറി. എണ്‍പത്തിനാലാം മിനുട്ടില്‍ ഡെഫോയുടെ മറ്റൊരു പെനാല്‍റ്റി ഗോളില്‍ സണ്ടര്‍ലാന്‍ഡ് വീണ്ടും സമനില പിടിച്ചു.

ഗോള്‍ നില

മിഡില്‍സ്ബറോ 0-0 ലെസ്റ്റര്‍ സിറ്റി

എവര്‍ട്ടന്‍ 3-0 സതംപ്ടണ്‍

മാഞ്ചസ്റ്റര്‍ സിറ്റി 2-1 ബണ്‍ലി

സണ്ടര്‍ലാന്‍ഡ് 2-2 ലിവര്‍പൂള്‍

വെസ്റ്റ്‌ബ്രോം 3-1 ഹള്‍

വെസ്റ്റ് ഹാം 0-2

Story first published: Tuesday, January 3, 2017, 8:51 [IST]
Other articles published on Jan 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+