Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയില്‍ നിന്ന് ഐ ലീഗ് കളിക്കുന്ന ആദ്യത്തെ ക്ലബ്ബാകാന്‍ സുദേവ എഫ്‌സി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ഐ ലീഗ് കളിക്കാനൊരുങ്ങുന്ന ആദ്യത്തെ ക്ലബ്ബായ സുദേവ എഫ്‌സി. വരുന്ന സീസണില്‍ ഐ ലീഗില്‍ കളിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐഎഫ്ഫ്) അനുമതി നല്‍കിയിട്ടുണ്ട്. ഐ ലീഗിലേക്ക് നേരിട്ട് യോഗ്യതായാണ് എഐഎഫ്എഫ് നല്‍കിയിരിക്കുന്നത്. ഐ ലീഗില്‍ കളിക്കുന്ന ഡല്‍ഹിയില്‍ നിന്നുള്ള ഏക ക്ലബ്ബും സുദേവ എഫ്‌സിയാണ്. നേരത്തെ മൂണ്‍ലൈറ്റ് എഫ്‌സിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ലബ്ബിനെ 2016ല്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്ത് സുദേവ എഫ്‌സിയെന്ന പേര് നല്‍കുകയായിരുന്നു. 1960 മുതല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂണ്‍ലൈറ്റ് എഫ്‌സി ഡല്‍ഹി ലീഗ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. 'ഡല്‍ഹി ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ചുവന്ന ലിപികളാല്‍ എഴുതിവെക്കേണ്ട കാര്യമാണിത്.

ഐ ലീഗിന്റെ ഭാഗമാകാന്‍ ദേശീയ തലസ്ഥാനത്ത് നിന്ന് ഒരു ടീമിന് അനുമതി ലഭിച്ചിരിക്കുന്നു. എഐഎഫ്എഫിന്റെ അനുമതി ഡല്‍ഹിയിലെ ഫുട്‌ബോളിന്റെ മുഖഛായ മാറ്റും'-ഡല്‍ഹി ഫുട്‌ബോള്‍ പ്രസിഡന്റ് ഷാജി പ്രഭാകരന്‍ പറഞ്ഞു. പുതിയ ടീമുകളെ ഐ ലീഗിലേക്കെത്തിച്ച് ലീഗിന്റെ ആരാധക പിന്തുണ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് എഐഎഫ്എഫ്. സുദേവ എഫ്‌സി,ശ്രീനിഥി എഫ്‌സി എന്നിവരാണ് പുതിയ സീസണിലെത്തുന്ന ടീമുകള്‍. വിശാഖപട്ടണത്തില്‍ നിന്നുള്ള ക്ലബ്ബാണ് ശ്രീനിഥി എഫ്‌സി. 12ന് ചേര്‍ന്ന സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായുള്ള എഐഎഫ്എഫിന്റെ യോഗത്തിലാണ് പുതിയ ടീമുകളെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇത്തവണ 12 ടീമുകളാവും ഐലീഗില്‍ പോരാട്ടത്തിനുണ്ടാവുക.

sudevafc

നേരത്തെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായിരുന്ന ഐ ലീഗിന് ഐഎസ്എല്ലിന്റെ വരവോടെ ആരാധക പിന്തുണ കുറയുകയായിരുന്നു. നിലവില്‍ ഐ ലീഗിന് വളരെ കുറച്ച് ആരാധക പിന്തുണയേ ലഭിക്കുന്നുള്ളു. ഇത് ഉയര്‍ത്താനുള്ള പദ്ധതികളാണ് എഐഎഫ്എഫ് ഒരുക്കുന്നത്. പല ഐ ലീഗ് ക്ലബ്ബുകളും ഐ എസ് എല്ലിലേക്ക് ചുവടുമാറ്റിയതും ഐ ലീഗിന്റെ ആരാധക പിന്തുണ ഇടിയാന്‍ കാരണമായി. ഇത്തവണ ഫുട്‌ബോള്‍ സീസണ്‍ സംഘടിപ്പിക്കുന്ന എഐഎഫ്എഫിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. കാരണം കൊറോണ വൈറസ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ കായിക മത്സരങ്ങളൊന്നും പുനരാരംഭിച്ചിട്ടില്ല. ഈ അവസരത്തില്‍ ഐ ലീഗ് നടത്തുക വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Thursday, August 13, 2020, 15:45 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+