വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സുബ്രതോ കപ്പ്; തോറ്റെങ്കിലും തലയുയര്‍ത്ത് മലപ്പുറം എംഎസ്പി ടീം

By Gokul

ദില്ലി: കളിതീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് എതിര്‍ടീം ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ മലപ്പുറം എംഎസ്പി ടീം ഫുട്‌ബോളില്‍ പുതിയ ചരിത്രം രചിക്കുമായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ ജയം നഷ്ടമായെങ്കിലും തലയുയര്‍ത്തിയാണ് മലപ്പുറത്തെ കുഞ്ഞുരാജാക്കന്മാരുടെ മടക്കം.

സുബ്രതോ കപ്പ് ഫുട്‌ബോളില്‍ ലോക ഫുട്‌ബോളിലെ വമ്പന്മാരായ ബ്രസീലുകാരുടെ നാട്ടില്‍ നിന്നെത്തിയ ടീമിനോട് സഡന്‍ ഡത്തിലായിരുന്നു എംഎസ്പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തോല്‍വി വഴങ്ങിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍, കളിതീരാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ 2-1 എന്ന സ്‌കോറിന് മുന്നിട്ടു നിന്നശേഷമായിരുന്നു എംഎസ്പിയുടെ തോല്‍വി.

football

14-ാം മിനിറ്റില്‍ എംഎസ്പിയുടെ മാഹിന്‍ പി.ഹുസൈനാണ് സ്‌കോറിംഗ് തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നേടിയ കേരളം രണ്ടാം പകുതി തുടങ്ങിയ ഉടന്‍ ഗനി അമ്മദിലൂടെ ഒരു ഗോള്‍ കൂടി നേടി മുന്നേറിയെങ്കിലും ബ്രസീല്‍ മധ്യനിര താരം ജോസ് റിക്കാര്‍ഡോയിലൂടെ ബ്രസീല്‍ സ്‌കോര്‍ 1-2 എന്ന നിലയിലാക്കി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ റിക്കാര്‍ഡോ തന്റെ രണ്ടാം ഗോള്‍ നേടിയതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 14 മിനിറ്റ് നീണ്ട അധികസമയത്ത് ആര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും സഡന്‍ ഡത്തിലേക്കും നീണ്ടത്. 2012ലും എംഎസ്പി ടീം ഫൈനലിലെത്തിയിരുന്നെങ്കിലും തോല്‍വി തന്നെയായിരുന്നു ഫലം. ടൂര്‍ണമെന്റില്‍ മികച്ച കളി കെട്ടഴിച്ച എംഎസ്പിക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Story first published: Tuesday, October 21, 2014, 8:35 [IST]
Other articles published on Oct 21, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X