Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ഇതിഹാസ താരം സുബ്രതാ പാല്‍ ശരിക്കും ഉത്തേജകം ഉപയോഗിച്ചോ? ബി സാംപിള്‍ പരിശോധന വന്നാലറിയാം

ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ഗോള്‍ കീപ്പര്‍ സുബ്രതാ പാലിനെ ഇതുവരെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് നാഷനല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) അറിയിച്ചു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് നാഡ ചീഫ് നവിന്‍ അഗര്‍വാള്‍ പറഞ്ഞു. സ്ഥിരമായി എല്ലാ കളിക്കാരുടെയും സാംപിളുകള്‍ നാഡ ശേഖരിക്കാറുണ്ട്. അതില്‍ ഒന്നില്‍ ഇത്തവണ ചില മരുന്നുപയോഗങ്ങളുടെ സൂചന കണ്ടു - നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.

subratapaul

ഏത് തരം ഡ്രസ് കണ്ടന്റാണ് സുബ്രതയടെ സാംപിളില്‍ നിന്ന് കണ്ടെത്തിയതെന്ന് നാഡ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആസ്തമ രോഗികളുടെ മരുന്നില്‍ കാണുന്ന ടെര്‍ബുറ്റലൈന്‍ ആണെന്നാണ് സൂചന. ശരീരത്തിലേക്ക് കൂടുതലായി ഓസ്‌കിജനെ പ്രദാനം ചെയ്യുന്നതാണിത്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് വാഡ ചട്ട പ്രകാരം നിയമവിരുദ്ധമാണ്. ഇത് അനുമതിയോടെ കൂടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

എന്നാല്‍ ബി സാംപിള്‍ പരിശോധനക്കായി കാത്തിരിക്കുകയാണ് സുബ്രത പാല്‍. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാജ്യത്തിന് വേണ്ടി പോരാടുക മാത്രമാണ് ചെയ്തതെന്നും സുബ്രത വൈകാരികമായി പറഞ്ഞു. ബി സാംപിള്‍ പരിശോധന പോസിറ്റീവായാല്‍ നാല് വര്‍ഷം വിലക്ക് ലഭിക്കും.

subratapaul1

കഫ് സിറപ്പുകള്‍ ഉപയോഗിച്ചാലും ടെര്‍ബുറ്റലൈന്‍ അംശം രക്ത-മൂത്രങ്ങളില്‍ കലരുമെന്ന് സൂചനയുണ്ട്. ഒരു പക്ഷേ, താരം അറിയാതെ കഴിച്ച മരുന്നാകാം വിനയായത്. രണ്ട് തവണ ഇന്ത്യ നെഹ്‌റു കപ്പ് നേടുമ്പോള്‍ സുബ്രതാ പാല്‍ ആയിരുന്നു ഗോള്‍ വല കാത്തത്. ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന വിശേഷണമുള്ള താരമാണ് സുബ്രത.

Story first published: Wednesday, April 26, 2017, 12:32 [IST]
Other articles published on Apr 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+