സ്റ്റീവന്‍ ജെറാര്‍ഡ് സ്‌കോട്ടിഷ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനാകും
ലണ്ടന്‍: ലിവര്‍പൂളിന്റ ഇതിഹാസതാരം സ്റ്റീവന്‍ ജെറാര്‍ഡ് സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സിന്റെ പരിശീലകനാകുന്ന കാര്യം സ്ഥിരീകരിച്ചു. നാലുവര്‍ഷത്തെ കരാറിലാണ് മുന്‍ ഇംഗ്ലണ്ട്താരം ക്ലബ്ബമായി ഏര്‍പ്പെട്ടത്. അടുത്ത സീസണ്‍ മുതല്‍ ജെറാര്‍ഡ് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും.
ലിവര്‍പൂള്‍ അക്കാദമിയിലൂടെ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയ ജെറാര്‍ഡ് അതേ ക്ലബ്ബ് വഴിയാണ് കോച്ചിങ് പരിശീലനവും പൂര്‍ത്തിയാക്കി ലൈസന്‍സ് നേടിയത്. പരിശീലക പരിചയമില്ലാത്ത ജെറാര്‍ഡിനെ കോച്ച് ആയി ചുമതലയേല്‍പ്പിക്കുന്നതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ക്ലബ്ബ് മാനേജ്‌മെന്റ് മുന്‍ മിഡ്ഫീല്‍ഡ് താരത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ടീമില്‍ ജെറാര്‍ഡിന്റെ മുന്‍ സഹതാരമായിരുന്ന ഫ്രാങ്ക ലംപാര്‍ഡും പരിശീലകനാകാനുള്ള ലൈസന്‍സ് നേടിയിട്ടുണ്ട്. ചെല്‍സി അക്കാദമയില്‍ നിന്നാണ് ലംപാര്‍ഡ് പരിശീലകനാകാനുള്ള ലൈസന്‍സ് കരസ്ഥമാക്കിയത്. ചെല്‍സിയുടെ ഇതിഹാസ താരങ്ങളിലൊരാളായ ലംപാര്‍ഡ് ചെറുടീമുകളിലൊന്നില്‍ പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരിശീലക സ്ഥാനത്ത് പരിചയസമ്പന്നത നേടിയശേഷം വമ്പന്‍ ക്ലബ്ബുകളാണ് ഇരുവരും ലക്ഷ്യമാക്കുന്നത്്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications