For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനിയും കോണ്‍സ്റ്റന്‍റൈനിന്‍റെ നാളുകള്‍... കരാര്‍ പുതുക്കി, 2019 വരെ ഇന്ത്യക്കൊപ്പം തുടരും

2019ലെ ഏഷ്യന്‍ കപ്പാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി

By Manu

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനെ നിലനിര്‍ത്താന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഫിഫ റാങ്കിങില്‍ ആദ്യമായി ഇന്ത്യ 100 റാങ്കിനുള്ളിലെത്തിയത് (96ാം റാങ്ക്, 2016 ജൂലൈയില്‍) ഇംഗ്ലണ്ടുകാരന്‍ കൂടിയായ കോണ്‍സ്റ്റന്റൈനിന്റെ പരിശീലനമികവിലായിരുന്നു. ഇതോടെയാണ് അദ്ദേഹവുമായുള്ള കരാര്‍ നീട്ടാന്‍ ഇന്ത്യ തീരുമാനിച്ചത്. പുതിയ കരാര്‍ അനുസരിച്ച് 2019 വരെ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യക്കൊപ്പം തുടരും. ഏഷ്യന്‍ കപ്പില്‍ നിര്‍ണായക മല്‍സരങ്ങള്‍ 2019 ജനുവരിയില്‍ നടക്കാനിരിക്കെയാണ് അദ്ദേഹത്തെ ടീമിനൊപ്പം നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

1

തന്റെ ബ്ലോഗിലൂടെയാണ് ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ പുതുക്കിയ വിവരം കോണ്‍സ്റ്റന്റൈന്‍ ലോകത്തെ അറിയിച്ചത്. ഇതോടെ ഏറ്റവുമധികം കാലം ഇന്ത്യയെ പരിശീലിപ്പിച്ച വിദേശിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാവും. ഏഴു വര്‍ഷമാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ കോച്ചായി പ്രവര്‍ത്തിച്ചത്. നേരത്തേ 2002 മുതല്‍ 2005 വരെ ഇന്ത്യന്‍ പരിശീലനകനായിരുന്ന അദ്ദേഹത്തെ 2015ല്‍ വീണ്ടും ചുമതലയേല്‍പ്പിക്കകുയായിരുന്നു.

2

ആറു വര്‍ഷം ഇന്ത്യന്‍ പരിശീലകനായിരുന്ന ബോബ് ഹൂട്ടന്റെ (2006-11) റെക്കോര്‍ഡാണ് കോണ്‍സ്റ്റന്റൈനിനു മുന്നില്‍ വഴിമാറിയത്. 2012 മുതല്‍ 15 വരെ വിം കോവര്‍മാന്‍സായിരുന്നു ഇന്ത്യന്‍ കോച്ച്. കോവര്‍മാന്‍ പടിയിറങ്ങിയ ശേഷമാണ് കോണ്‍സ്റ്റന്റൈനിനെ ഇന്ത്യ തിരിച്ചുവിളിച്ചത്. 2015ല്‍ അഫ്ഗാസിസ്താനെ തോല്‍പ്പിച്ച് ഇന്ത്യയെ സാഫ് കപ്പില്‍ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം തിരിച്ചുവരവ് ആഘോഷിച്ചത്. പിന്നീട് 2019ലെ ഏഷ്യന്‍ കപ്പിനും യോഗ്യത നേടിക്കൊടുക്കാന്‍ കോണ്‍സ്റ്റന്റൈനിനു സാധിച്ചു.

Story first published: Wednesday, February 21, 2018, 9:15 [IST]
Other articles published on Feb 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+