വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍, മലയാളമടക്കം ആറു ഭാഷകളില്‍ തല്‍സമയം കാണാം...

ശനിയാഴ്ചയാണ് ഏഷ്യന്‍ കപ്പിന് തുടക്കമാവുന്നത്

By Manu

മുംബൈ: ശനിയാഴ്ച യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്. മലയാളമടക്കം ആറു ഭാഷകളില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഏഷ്യന്‍ കപ്പ് ആസ്വദിക്കാം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ഏഷ്യന്‍ കപ്പിന്റെ സംപ്രേക്ഷണമുണ്ടാവുക. ഇതാദ്യമായാണ് ഇന്ത്യ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ ആറു ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്നത്. 360 ഡിഗ്രി കവറേജടക്കം അതിനൂതനമായ സാങ്കേതിക വിദ്യകകളുടെ സഹായത്തോടെയാണ് ഏഷ്യന്‍ കപ്പ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.

1

ഓരോ മല്‍സരത്തിന്റെയും പ്രിവ്യു, റിവ്യു, വിശകലനം എന്നിവയടക്കം സമഗ്രമായ കവറേജാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒരുക്കിയിരിക്കുന്നത്. ചാനലിന്റെ സ്റ്റുഡിയോയില്‍ മാത്രമല്ല വേദിയിലും കമന്റേറ്റര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്റര്‍മാരായ ജോണ്‍ ഹെം, പോള്‍ മാസ്ഫീല്‍ഡ് എന്നിവരാണ് മല്‍സരവേദികളില്‍ നിന്നും കളിയെക്കുറിച്ചുള്ള വിവരണം നല്‍കുക. ഇന്ത്യയുടെ മുന്‍ താരങ്ങളായ റെനഡി സിങ്, മെഹറാജുദ്ദീന്‍ വാഡു എന്നിവര്‍ സ്റ്റുഡിയോയിലും ചര്‍ച്ചയ്‌ക്കെത്തും. മലയാളത്തില്‍ മുന്‍ ദേശീയ താരം ജോപോള്‍ അഞ്ചേരി, തമിഴില്‍ രാമന്‍ വിജയന്‍, ബംഗാളിയില്‍ ദേബ്ജിത്ത് ഘോഷ് , ബംഗാളിയില്‍ എന്‍ എസ് മഞ്ജു എന്നിവരും കളി വിവരണത്തിനായി സ്റ്റുഡിയോയിലുണ്ടാവും.

ഐഎസ്എല്ലിന്റെ വരവോടെ പുത്തന്‍ ഉണര്‍വുണ്ടായ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ്. ഫിഫ റാങ്കിങില്‍ ആദ്യ നൂറിനുള്ളില്‍ എത്താനായതും 2017ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന് രാജ്യം വേദിയായതുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജനപ്രിയത വര്‍ധിപ്പിച്ചിട്ടുണ്ട്.

പന്താണ് താരം... ഓസീസ് പ്രധാനമന്ത്രിക്കും പ്രിയങ്കരന്‍!! പന്തിനോട് പ്രധാനമന്ത്രിയുടെ ചോദ്യം വൈറല്‍ പന്താണ് താരം... ഓസീസ് പ്രധാനമന്ത്രിക്കും പ്രിയങ്കരന്‍!! പന്തിനോട് പ്രധാനമന്ത്രിയുടെ ചോദ്യം വൈറല്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3യിലാണ് ഏഷ്യന്‍ കപ്പിന്റെ സംപ്രേക്ഷണമുണ്ടാവുക. കൂടാതെ ഹോട്‌സ്റ്റാറിലും കളി തല്‍സമയം കാണാം. ആതിഥേയരായ യുഎഇ, തായ്‌ലാന്‍ഡ്, ബഹ്‌റൈന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സ്ഥാനം. ജനുവരി ആറിന് ഞായറാഴ്ച രാത്രി ഏഴു മണിക്കു തായ്‌ലാന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

Story first published: Wednesday, January 2, 2019, 15:48 [IST]
Other articles published on Jan 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X