For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എത്ര പെട്ടെന്നാണ് ആര്‍ക്കും വേണ്ടാത്തവരായത്! ഇത്തവണ, ഇവര്‍ തിരിച്ചുവരും, കണക്ക് തീര്‍ക്കും

ചുവടൊന്ന് പിഴച്ചാല്‍ മതി, അതുവരെ ലഭിച്ച എല്ലാ പിന്തുണയും നഷ്ടമാകും. ആരാധിച്ചവരെല്ലാം മുഖം തിരിക്കും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പൊങ്കാലയിടും. മുന്‍ കാലങ്ങളില്‍ അടിച്ച് കൂട്ടിയ ഗോളുകളും ടീമിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രയത്‌നങ്ങളും സൗകര്യപൂര്‍വം മറന്ന് വിമര്‍ശകരാകും. ഇങ്ങനെ, കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിലും പ്രായം കൂടിയതിന്റെ പേരിലും വിമര്‍ശനവും അവഗണനയും നേരിടുന്ന താരങ്ങളുണ്ട്. അവരില്‍ ചിലര്‍, പുതിയ സീസണില്‍ ശക്തമായി തിരിച്ചുവരവ് നടത്തിയേക്കാം. ആ താരങ്ങളെ കുറിച്ച്...

1. പോള്‍ പോഗ്ബ (യുവെന്റസ്)

1. പോള്‍ പോഗ്ബ (യുവെന്റസ്)

കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആദ്യ മത്സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെതിരെ നാല് അസിസ്റ്റുകള്‍ നടത്തിക്കൊണ്ട് പോഗ്ബ ഫോമിലാണെന്ന സൂചന നല്‍കി. ന്യൂകാസില്‍ യുനൈറ്റഡിനെതിരെയും പോഗ്ബയുടെ തിളക്കം കണ്ടു. എന്നാല്‍, പതിയെ ആ ഫോം മങ്ങി. ലിവര്‍പൂളിനെതിരെ ഓള്‍ഡ്ട്രഫോര്‍ഡില്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ആരാധകരുടെ അതൃപ്തിക്കിടയാക്കി. സാങ്കേതിക തികവുള്ള പ്ലെയറാണെങ്കിലും പ്രീമിയര്‍ ലീഗില്‍ പോഗ്ബക്ക് സ്ഥിരത പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. യുവെന്റസിലേക്ക് മടങ്ങിയ പോഗ്ബ തന്റെ ഫോം വീണ്ടെടുക്കുന്നത് കാണാം.

2. നെയ്മര്‍ (പി എസ് ജി)

2. നെയ്മര്‍ (പി എസ് ജി)

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ നെയ്മറിനെ പി എസ് ജി ക്ലബ്ബ് ആരാധകര്‍ കൂക്കിവിളിച്ചു. വിട്ടു മാറാത്ത പരിക്കും ഫോം നഷ്ടവും നെയ്മറിനെ ക്ലബ്ബ് ആരാധകരില്‍ നിന്ന് അകറ്റി. സീസണിനൊടുവില്‍ നെയ്മര്‍ മെച്ചപ്പെട്ടിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്റെ നെടുംതൂണായ നെയ്മര്‍, തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

3. മാര്‍കസ് റഷ്‌ഫോര്‍ഡ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

3. മാര്‍കസ് റഷ്‌ഫോര്‍ഡ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

2020-21 സീസണ്‍ മുഴുവന്‍ വേദന സഹിച്ചാണ് താരം കളിച്ചത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തന്നെ തോളിന് ശസ്ത്രക്രിയ നടത്തിയ റഷ്‌ഫോര്‍ഡിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല. 31 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുമാണ് റഷ്‌ഫോര്‍ഡ് മാഞ്ചസ്റ്ററിനായി നടത്തിയത്. എന്നാല്‍, പ്രീ സീസണ്‍ മത്സരങ്ങളില്‍ തിളങ്ങിയ റഷ്‌ഫോര്‍ഡ് എന്നത്തേക്കാളും മികച്ച ഫോമിലാണ്. പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന്റെ പ്രസ്സിംഗ് ഗെയിമില്‍ വേഗതയേറിയ റഷ്‌ഫോര്‍ഡിന്റെ നീക്കങ്ങള്‍ ഗോളുകളിലേക്ക് വഴി തുറക്കും.

4. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

4. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ടോപ് സ്‌കോററായിട്ടും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ താരമൂല്യം ഇടിഞ്ഞു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുള്ള ക്ലബ്ബുകളിലൊന്നിലേക്ക് ചേക്കേറാനുള്ള ക്രിസ്റ്റിയാനോയുടെ ചുവടുകളെല്ലാം പിഴച്ചു. ബയേണും ചെല്‍സിയും പി എസ് ജിയും അത്‌ലറ്റിക്കോ മാഡ്രിഡും സൂപ്പര്‍ബ്രാന്‍ഡിനെ വേണ്ടെന്ന് വെച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തന്റെ താരമൂല്യം വീണ്ടെടുക്കാന്‍ ക്രിസ്റ്റ്യാനോ അധ്വാനിക്കുന്നത് നമുക്ക് കാണാം.

5. ലയണല്‍ മെസി (പി എസ് ജി)

5. ലയണല്‍ മെസി (പി എസ് ജി)

ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയ്‌നിലെ ആദ്യ സീസണില്‍ മെസിക്ക് പ്രതീക്ഷിച്ചത് പോലെ തിളങ്ങാന്‍ സാധിച്ചില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് ടീം തോറ്റത് വലിയ ക്ഷീണമായി. പി എസ് ജിയില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 34 മത്സരങ്ങള്‍ കളിച്ച മെസി ആകെ നേടിയത് 11 ഗോളുകള്‍, 15 അസിസ്റ്റുകള്‍. ബാഴ്‌സലോണയിലെ മെസിയെ പി എസ് ജിയില്‍ കാണാന്‍ സാധിച്ചില്ല. എന്നാല്‍, അര്‍ജന്റൈന്‍ ഇതിഹാസം തിരിച്ചുവരുമെന്ന ഉറപ്പ് പി എസ് ജി മാനേജ്‌മെന്റിനുണ്ട്. പ്രീ സീസണില്‍ മെസി സൂചന നല്‍കി. ഖത്തര്‍ ലോകകപ്പും മെസിക്ക് ആറാടാനുള്ള വേദിയാണ്. കാത്തിരിപ്പിലാണ് മെസി ഫാന്‍സ്...

Story first published: Saturday, July 30, 2022, 18:36 [IST]
Other articles published on Jul 30, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+