Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കന്‍ കോടീശ്വരന്‍ ആഴ്‌സണലിനെ മുഴുവനായി വിലയ്ക്കുവാങ്ങുന്നു; സൂപ്പര്‍ താരങ്ങളെത്തുമോ?

ലണ്ടന്‍: അമേരിക്കന്‍ കോടീശ്വര്‍ സ്റ്റാന്‍ ക്രോയങ്കെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ സ്വന്തമാക്കാനൊരുങ്ങുന്നു. നിലവില്‍
ക്ലബ്ബിന്റെ 67 ശതമാനവും സ്വന്തമായുള്ള ക്രോയങ്കെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കാനാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. 2.33 ബില്യണ്‍ ഡോളറാണ് ഇതിനായി നല്‍കാമെന്ന് ക്രോയങ്കെയുടെ വാഗ്ദാനം.

football

അമേരിക്കയിലെ എന്‍എഫ്എല്‍ ടീം ലോസ് ആഞ്ചലസ് റാംസ്, എന്‍ബിഎ ടീം ഡെന്‍വന്‍ നുഗ്ഗറ്റ്‌സ് എന്നിവ ക്രോയങ്കെയുടേതാണ്. 2007ലാണ് ഇദ്ദേഹം ആഴ്‌സണലില്‍ ഷെയറെടുക്കുന്നത്. പിന്നീട് ഓരോ വര്‍ഷവും തന്റെ ഷെയറുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിന്നു. ഒരുകാലത്ത് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ശക്തിയായിരുന്ന ആഴ്‌സണലിന് ഇപ്പോള്‍ പഴയ പ്രതാപമില്ല.

22 വര്‍ഷക്കാലം ടീമിന്റെ പരിശീലകനായിരുന്ന ആഴ്‌സണ്‍ വെങ്ങറെ മാനേജ്‌മെന്റ് പുറത്താക്കി. ഉനായ് എമിറിയുടെ കീഴില്‍ ടീം പുതിയ സീസണില്‍ ഭാഗ്യപരീക്ഷണത്തിനിറങ്ങുകയാണ്. എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ക്കൊപ്പം മത്സരിച്ചെത്തുക എളുപ്പമല്ല. ക്രോയങ്കെ ടീമിനെ മൊത്തമായി വാങ്ങുകയാണെങ്കില്‍ വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കാന്‍ തയ്യാറായേക്കും.

Story first published: Tuesday, August 7, 2018, 14:40 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+