Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സില്‍ നിന്നും ബോക്‌സിലേക്ക് കുതിച്ച് സണ്‍ ഹ്യൂങ് മിന്നിന്റെ അത്യുജ്വല ഗോള്‍

ലണ്ടന്‍: ഉസൈന്‍ ബോള്‍ട്ടിനെപോലും പിറകിലാക്കുന്ന ഓട്ടത്തിലൂടെ ടോട്ടനം താരം സണ്‍ ഹ്യൂങ് മിന്‍ നേടിയ ഗോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ നേടിയ ഗോളിനെ വിശേഷിപ്പിക്കാന്‍ ആരാധകര്‍ക്ക് വാക്കുകളില്ല. സ്വന്തം ബോക്‌സിനരികില്‍നിന്നും കിട്ടിയ പന്തുമായി എതിര്‍ ബോക്‌സിലേക്ക് കുതിച്ച സണ്‍ ഏഴോളം എതിര്‍കളിക്കാരെ പിന്നിലാക്കിയാണ് ഗോള്‍നേടിയത്.

അടുത്ത പുഷ്‌കാസ് അവാര്‍ഡ് നേടുമെന്ന് ആരാധകര്‍ കരുതപ്പെടുന്നത്രയും മനോഹരമായിരുന്നു കൊറിയയുടെ സണ്‍ നേടിയ ഗോള്‍. അതിവേഗതയാണ് ഗോളിന്റെ പ്രത്യേകയെന്നു പറയാം. സണ്ണിനൊപ്പം ഓടിയെത്താന്‍ ബേണ്‍ലി താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മധ്യവരയ്ക്കടുക്കുവെച്ച് അഞ്ചോളം എതിര്‍താരങ്ങള്‍ക്കിടയിലൂടെ സണ്‍ കുതിച്ച് നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയുടേയും കൈയ്യടി നേടിക്കൊടുത്തു.

Spurs Star Son Heung-min Scores Sensational Solo Goal

മെസ്സിയുടേയും മറഡോണയുടേയും ഒറ്റയ്ക്ക് കുതിച്ചുള്ള ഗോളിന് സമാനമാണിതെന്നാണ് ചില ആരാധകരുടെ പക്ഷം. മത്സരശേഷം സണ്ണിന്റെ പേരിനൊപ്പം ബ്രസീല്‍താരം റൊണാള്‍ഡോയുടെ പേരുകൂടി ചേര്‍ത്ത് സണാള്‍ഡോ എന്നാണ് പരിശീലകന്‍ ഹോസെ മൗറീന്യോ വിളിച്ചത്. തന്റെ മകന്‍ നേരത്തെ തന്നെ അതാണ് സണ്ണിനെ വിളിച്ചിരുന്നതെന്നും മൗറീന്യോ വ്യക്തമാക്കി. റൊണാള്‍ഡോ ഇതേ രീതിയില്‍ ഒരു ഗോള്‍ നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പന്ത് കിട്ടിയശേഷം ഒറ്റയ്ക്ക് കുതിക്കുന്നതിന് പകരം മറ്റൊരാള്‍ക്ക് കൈമാറാന്‍ ആയിരുന്നു പദ്ധതിയെന്ന് സണ്‍ പറഞ്ഞു. ദലെ അലിക്ക് പന്ത് കൈമാറാന്‍ ശ്രമിച്ചെങ്കിലും സഹതാരത്തെ എവിടേയും കണ്ടതില്ല. ഇതോടെ ഒറ്റയ്ക്ക് ഗോള്‍നേടാന്‍ ശ്രമിക്കുകയായിരുന്നെന്നും അതില്‍ വിജയംകണ്ടെന്നും സണ്‍ വ്യക്തമാക്കി. മത്സരത്തില്‍ 5-0 എന്ന നിലയില്‍ ടോട്ടനം ബേണ്‍ലിയെ തോല്‍പ്പിച്ചിരുന്നു.

Story first published: Sunday, December 8, 2019, 18:29 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+