
റൊണാള്‍ഡീഞ്ഞോയുടെ നേതൃത്വത്തിലിറങ്ങിയ ടീനേജ് താരങ്ങളാണ് ബ്രസീലിനുവേണ്ടി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നും പന്തുമായി കുതിച്ച 19കാരന്‍ ലൂക്കാസാണ് അര്‍ജന്റീനിയന്‍ നിരയ്ക്ക് ആദ്യഷോക്ക് നല്‍കിയത്. സ്വന്തം പെനല്‍റ്റി ഏരിയയില്‍ നിന്നു പന്തുമായി മുന്നേറി ശക്തമായ വലംകാലന്‍ ഷോട്ടിലൂടെ ലൂക്കാസ് ലക്ഷ്യം നേടുമ്പോള്‍ ഗ്യാലറികള്‍ ആര്‍ത്തിരുമ്പുകയായിരുന്നു.
ഡിഫഌക്ഷനില്‍ നിന്നു ലഭിച്ച പന്തിനെ 75ാം മിനിറ്റില്‍ വലയിലെത്തിച്ച നെയ്മര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബ്രസീല്‍ ഗോള്‍കീപ്പര്‍ ജെഫേഴ്‌സന്റെ മിന്നുന്ന ഫോമും ആതിഥേയരെ സഹായിച്ചു. പുതിയ കോച്ചായി ചുമതലയേറ്റ അലജാന്‍ഡ്രോ സാബെല്ലോയ്ക്കും കീഴില്‍ ടീം ആദ്യമായാണ് തോല്‍ക്കുന്നത്. വെനി സ്വേലയും നൈജീരിയയുമായി വിജയിച്ച ടീം രണ്ടാഴ്ച മുമ്പ് ബ്രസീലിനെതിരേയുള്ള മല്‍സരത്തില്‍ സമനില നേടിയിരുന്നു.