Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പുനേടിയാല്‍ മറഡോണ നഗ്നനാകും

Maradona
ജൊഹന്നാസ്ബര്‍ഗ്: അര്‍ജന്റീന ടീം മൂന്നാം തവണയും ഫുട്‌ബോള്‍ ലോകകപ്പ് നേടിയാല്‍ താന്‍ പരസ്യനായി നഗ്നനകുമെന്ന് അര്‍ജന്റീന ടീമിന്റെ പരിശീലകന്‍ കൂടിയായ ഡീഗോ മറഡോണ.

മറഡോണതന്നെയാണ് സ്വന്തം ടീം ജയിച്ചാല്‍ ബ്യൂണസ് അയേഴ്‌സിലെ തെരുവിലൂടെ താന്‍ നഗ്നനായി ഓടുമെന്ന് പ്രഖ്യാപിച്ചത്.

കാനഡയ്‌ക്കെതിരെയുള്ള സൗഹൃദമത്സരത്തില്‍ ലയണല്‍ മെസ്സിയെ കളത്തിലിറക്കാതിരുന്നതിനെ മറഡോണ ന്യായീകരിച്ചിട്ടുണ്ട്.

ആ മത്സരത്തില്‍ ലിയോ കളിയ്ക്കുകയും അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നുവെങ്കില്‍ താന്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു ഭേദമെന്നാണ് മറഡോണ പറയുന്നത്.

എന്തായാലും മറഡോണയുടെ സാന്നിധ്യവും പ്രഖ്യാപനവുമെല്ലാം അര്‍ജന്റീന ടീമിന് നല്ല ഉത്തേജനമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ

ലോകകപ്പില്‍ പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാനാവുമെന്ന് മെസ്സി പറഞ്ഞു. ടീമിന്റെ പ്രതീക്ഷ എന്റെ മേലാണെന്ന് എനിക്കറിയാം. എങ്കിലും അതിന്റെ സമ്മര്‍ദ്ദമില്ല. ഏതു പൊസിഷനിലായിരിക്കും കളിക്കുക എന്നത് മറഡോണയാണ് തീരുമാനിക്കുക-അദ്ദേഹം വ്യക്തമാക്കി.

Story first published: Wednesday, December 7, 2011, 14:31 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+