
32ാം തവണയാണ് സ്പാനിഷ് ഫുട്‌ബോളിലെ ഗ്ലാമര്‍ കിരീടം മാഡ്രിഡിനു ലഭിക്കുന്നത്. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, മെസൂട്ട് ഓസില്‍, ക്രിസ്റ്റിയാനോ റോസില്‍ എന്നിവരുടെ ഗോളുകളാണ് നാലുവര്‍ഷത്തിനിടെ ആദ്യമായി സ്പാനിഷ് കിരീടം നേടാന്‍ മാഡ്രിഡിനെ സഹായിച്ചത്.
മലാഗയ്‌ക്കെതിരേ 4-1ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കിരീടമോഹങ്ങള്‍ സജീവമാക്കിയ ബാഴ്‌സലോണയ്ക്ക് ലഭിച്ച തിരിച്ചടിയായിരുന്നു മാഡ്രിഡിന്റെ വിജയം. രണ്ടു മത്സരങ്ങള്‍ അവശേഷിക്കവെ ബാഴ്‌സലോണയേക്കാള്‍ മാഡ്രിഡ് ഏഴു പോയിന്റ് മുന്നിലാണ്.
മാഡ്രിഡ് കോച്ച് മൊറിഞ്ഞോ അപൂര്‍വമായ ഒരു റെക്കോഡിന് ഉടമയായി. പരിശീലകനെന്ന നിലയില്‍ പോര്‍ച്ചുഗല്‍(പോര്‍ട്ടോ), ഇംഗ്ലണ്ട്(ചെല്‍സി), ഇറ്റലി(ഇന്റര്‍മിലാന്‍), സ്‌പെയിന്‍(മാഡ്രിഡ്) ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ ഒരേ ഒരാളാണ് മൊറിഞ്ഞോ.