സ്പാനിഷ് താരങ്ങള്‍ സമരത്തിന്
മാഡ്രിഡ്: കളിക്കാരുടെ സമരം മൂലം സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ വൈകാന്‍ സാധ്യത. കളിക്കാരുടെ സംഘടന മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന ലീഗ് സംഘാടകരുടെ നിലപാടാണ് കാരണം.
കളിക്കാരുടെ വേതനം ഉറപ്പാക്കാന്‍ ഒരു ഫണ്ട് രൂപീകരിക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തെ പ്രമുഖ ആറ് ക്ലബ്ബുകള്‍ കടക്കെണിയിലേക്ക് നീ്ങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഈ ആവശ്യത്തിനു പിന്നില്‍.
നേരത്തെ നിശ്ചയിച്ച ആഗസ്ത് 21നു തന്നെ മല്‍സരങ്ങള്‍ ആരംഭിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുമെന്ന് ലീഗ് പ്രസിഡന്റ് ജോസ് ലൂയിസ് അറിയിച്ചു. പ്രധാനമായും രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളിലാണ് പ്രതിസന്ധി കൂടുതലുള്ളത്.
സ്വപ്‌നവിലയ്ക്ക് താരങ്ങളെ സ്വന്തമാക്കുമെങ്കിലും പലര്‍ക്കും ശമ്പളം നല്‍കാന്‍ ക്ലബ്ബുകള്‍ക്കാവുന്നില്ലെന്നതാണ് സത്യം. ലീഗിലുള്ള ക്ലബ്ബുകളെല്ലാം ചേര്‍ന്ന് താരങ്ങള്‍ക്കു നല്‍കാനുള്ള തുക ഏകദേശം 440 ലക്ഷം പൗണ്ടോളം വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications