
ജോസ് മൊറിഞ്ഞോയുടെ പരിശീലകമികവില്‍ പുറത്തിറങ്ങുന്ന ടീമിന് ബില്‍ബാവോയ്‌ക്കെതിരേയുള്ള മത്സരം അത്ര എളുപ്പമാകാനിടയില്ല. കാരണം എന്തു വിലകൊടുത്തും മാഡ്രിഡിനെ തറപറ്റിക്കും എന്ന വാശിയിലാണ് ടീം. അതിനു മറ്റൊരു കാരണം കൂടിയുണ്ട്. കോപ ഡെല്‍ റേയുടെ ഫൈനലില്‍ ബില്‍ബാവോയും ബാഴ്‌സലോണയും ഏറ്റുമുട്ടുന്നതിന് മാഡ്രിഡിന്റെ സാന്റിയാഗോ ബെര്‍ണാബോ സ്‌റ്റേഡിയം വിട്ടുകൊടുക്കാത്തതിന്റെ ദേഷ്യം ക്ലബ്ബ് ആരാധകന്മാര്‍ക്കും താരങ്ങള്‍ക്കുമുണ്ട്.
ബാത്‌റൂമുകളില്‍ അറ്റക്കുറ്റ പണി നടത്തേണ്ടതിനാല്‍ സ്റ്റേഡിയം വിട്ടുതരാനാവില്ലെന്നാണ് മാഡ്രിഡ് അറിയിച്ചത്. ബില്‍ബാവോയുടെ സ്‌റ്റേഡിയത്തില്‍ വെറും 270000 പേര്‍ക്കുമാത്രമേ ഇരിക്കാനാവൂ. സാന്റിയാഗോയിലാണെങ്കില്‍ കൂടുതല്‍ ബില്‍ബാവോ ആരാധകര്‍ക്ക് കളി കാണാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ചിരവൈരികളായ ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടില്‍ നിന്ന് കിരീടം ചൂടുന്നതുകാണാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഫൈനലിന് ഗ്രൗണ്ട് നല്‍കാത്തതെന്നാണ് അണിയറ സംസാരം.