Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചിലിയും സ്‌പെയിനും പ്രീക്വാട്ടറില്‍

Spain beats Chile
പ്രിട്ടോറിയ: ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് സ്‌പെയിന്‍ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റോടെ ഒന്നാമതായി യോഗ്യത നേടി.

തോറ്റെങ്കിലും ആദ്യ രണ്ടു കളികളിലും ജയിച്ച ചിലിയും രണ്ടാം റൗണ്ടിലെത്തി. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെയും ബ്രസീല്‍ ചിലിയേയും നേരിടും. കളിയുടെ പകുതിയിലധികം സമയവും പത്തുപേരുമായിട്ടാണ് ചിലി പൊരുതിയത്.

ആദ്യപകുതിയുടെ 24ാം മിനിട്ടില്‍ ഡേവിഡ് വിയയും 37ാം മിനിട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റയും നേടിയ ഗോളുകള്‍ക്ക് ചിലിയുടെ മറുപടി 47ാം മിനിട്ടില്‍ മില്ലറുടെ ബൂട്ടിലൂടെയായിരുന്നു.

എസ്ട്രാഡയ്ക്കു 37ാം മിനിട്ടില്‍ ലഭിച്ച ചുവപ്പുകാര്‍ഡും ചിലിക്കു വിനയായി. അലോണ്‍സോയുടെ പാസില്‍നിന്ന് ടോറസ് തൊടുത്ത ഷോട്ട് മുന്നോട്ടുകയറി തട്ടിയകറ്റിയ ചിലിയന്‍ ഗോളി ബ്രാവോയുടെ ശ്രമമാണ് സ്‌പെയിനിന്റെ ആദ്യഗോളില്‍ കലാശിച്ചത്.

ബ്രാവോ ശ്രമപ്പെട്ടു തട്ടിയകറ്റിയ പന്തു ലഭിച്ച ഡേവിഡ് വിയ 40 വാര അകലെനിന്ന് ഗോളിയുടെ തലയ്ക്കുമുകളിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. ലാ റോജസില്‍നിന്നു ലഭിച്ച പാസില്‍നിന്നാണ് ഇനിയെസ്റ്റ സ്‌പെയിനിന്റെ രണ്ടാം ഗോള്‍ നേടിയത്.

രണ്ടാംപകുതിയില്‍ കളി തുടങ്ങി രണ്ടു മിനിട്ടിനകം ചിലി ഒരുഗോള്‍ തിരിച്ചടിച്ചു. ഗോള്‍സാലസിനു പകരക്കാരനായിറങ്ങിയ മില്ലറുടെ ഷോട്ടാണ് ഗോള്‍കീപ്പര്‍ ഇകര്‍ കസീയസിനെ കബളിപ്പിച്ച് സ്പാനിഷ് വലതുളച്ചത്. അവസാന മിനിട്ടുകളില്‍ തുറന്ന അവസരങ്ങള്‍ ലഭിച്ച സ്‌പെയിന് ഫിനിഷിംഗിലെ പാളിച്ച വിനയാവുകയായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തല്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഹോണ്ടുറാസും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ ഗ്രൂപ്പില്‍നിന്ന് സമനിലയോടെ സ്വിറ്റ്‌സര്‍ലന്‍ഡും ഹോണ്ടുറാസും പുറത്തായി.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+