Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ വ്യാഴാഴ്ച തുടങ്ങും

 Santosh Trophy
കൊല്‍ക്കത്ത: ലോകകപ്പിന്റെ ആരവങ്ങളടങ്ങി, ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ഇന്ത്യയുടെ കാല്‍പ്പന്ത് മാമാങ്കത്തിന് കൊടികയറുന്നു. വ്യാഴാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അറുപത്തിനാലാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കൊടിയേറും.

32 ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ മാമാങ്കം, ഇത്തവണമുതല്‍ ദേശീയ ടീമിലെ താരങ്ങളില്ലാതെയാണ് നടക്കുന്നത്. ഗോവയാണ് ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കള്‍. 29 തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ബംഗാള്‍, ഇത്തവണ കിരീടപ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിന് ആഥിത്യമരുളുന്നത്.

പ്രാഥമിക ക്ലസ്റ്റര്‍ റൗണ്ടുമുതലാണ് കേരളം കളിക്കളത്തിലിറങ്ങുക, ലക്ഷ്യമാകട്ടെ ആറാം കിരീടവും. ആദ്യദിവസം, ക്ലസ്റ്റര്‍ പോരാട്ടങ്ങളില്‍, കര്‍ണാടക മേഘാലയത്തെയും മഹാരാഷ്ട്ര ചണ്ഡീഗഢിനെയും നേരിടും.

വലിയ താരങ്ങള്‍ കളിക്കുന്നില്ലെങ്കിലും, ഇന്ത്യയിലെ ഏറ്റവുംമികച്ച ഫുട്‌ബോള്‍ മൈതാനമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്.

നിലവാരംകുറഞ്ഞ മൈതാനങ്ങളില്‍ സന്തോഷ്‌ട്രോഫി നടത്തുന്നതുകൊണ്ട് താരങ്ങള്‍ക്ക് പരിക്കുപറ്റാനിടയുണ്ടെന്ന ദേശീയകോച്ച് ബോബ് ഹൗട്ടന്റെ വാദമാണ്, ടൂര്‍ണമെന്റില്‍നിന്ന് പ്രധാന താരങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ഫെഡറേഷനെ നയിച്ചത്.

എട്ട് ക്ലസ്റ്ററുകളിലായാണ് പ്രാഥമികറൗണ്ട് മത്സരങ്ങള്‍. നാല് ടീമുകള്‍വീതമുള്ള നാല് ക്ലസ്റ്ററുകളും മൂന്ന് ടീമുകള്‍വീതമുള്ള നാല് ക്ലസ്റ്ററുകളിലുമായാണ് 28 ടീമുകള്‍ അണിനിരക്കുക. ഉത്തരാഖണ്ഡും അസമും ഹിമാചല്‍പ്രദേശും ഉള്‍പ്പെടുന്ന ഏഴാംക്ലസ്റ്ററിലാണ് കേരളം.

പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍, 28ാം തീയതി നടക്കും. ക്വാര്‍ട്ടര്‍ഫൈനല്‍ ലീഗ് ജൂലായ് 29 മുതല്‍ ആഗസ്ത് നാല് വരെയാണ്. സെമിഫൈനല്‍ മത്സരങ്ങള്‍ ആറിനും ഫൈനല്‍ എട്ടിനും നടക്കും.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+