Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷ് ട്രോഫി കേരള ടീം വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും

Santosh Trophy
തൃശൂര്‍: അറുപത്തി നാലാമത്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുളള കേരള ടീമിനെ ഉടന്‍ പ്രഖ്യാപിക്കും.

സെലക്ഷന്‍ ക്യാമ്പിലുള്ള മിയ്ക്കആളുകളും പുതുമുഖങ്ങളാണ്. സെലക്ഷന്‍ ക്യാമ്പിലേക്കു തെരഞ്ഞെടുക്കപ്പെട്ട 52 കളിക്കാരില്‍നിന്നു രണ്ടു പ്രാവശ്യത്തെ എലിമിനിഷേന്‍ കഴിഞ്ഞു. ഇപ്പോള്‍ ഉള്ളത് 30 പേരാണ്.

ഇക്കുറി കേരളം കപ്പ് കൊണ്ടുവരുമോ? കണ്ടറിയണം. മികച്ച ടീമുകലായ ഗോവയേയും ബംഗാളിനേയും ഒക്കെ വെല്ലാന്‍ കഴിയുന്ന ടീമിനെ ഉണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യം. സന്തോഷ്‌ ട്രോഫിയുടെ ചരിത്രത്തില്‍ അഞ്ചുതവണ ചാമ്പ്യന്‍മാരായ കേരളം 2004 ലാണ്‌ അവസാനമായി ട്രോഫി നേടിയത്. അന്നു പഞ്ചാബിനെയാണു കേരളം കീഴടക്കിയത്‌.

2009 ലെ സന്തോഷ്‌ ട്രോഫിയില്‍ കേരളത്തിന്റെ വൈസ്‌ ക്യാപ്‌റ്റനുമായ ജസീര്‍ കാരണത്ത്‌ കേരളാ ക്യാപ്‌റ്റന്‍ ആകുമെന്നു കരുതുന്നു. ഐ ലീഗില്‍ വിവാ കേരളയുടെ സ്‌ഥാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലബാറുകാരന്‍ എന്‍.പി. സക്കീറും കഴിഞ്ഞ സന്തോഷ്‌ ട്രോഫിയില്‍ മഹാരാഷ്‌ട്രക്കുവേണ്ടി ബൂട്ടണിഞ്ഞ അനസ്‌ എടത്തോടിക്കയും മഹീന്ദ്രയുടെ ടീം അംഗമായ കോട്ടയം ഉഴവൂര്‍ സ്വദേശി ജസ്‌റ്റിന്‍ സ്‌റ്റീഫനും എറണകുളം ഏലൂര്‍ ഫാക്ട് മൈതാനിയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യം തൃശൂര്‍ രാമവര്‍മ കോളജ്‌ ഗ്രൗണ്ടിലായിരുന്നു പരിശീലന ക്യാമ്പ്‌.

പുതിയ സീസണില്‍ മോഹന്‍ ബഗാനുമായി കരാറില്‍ ഒപ്പുവച്ച മലബാര്‍ യുണൈറ്റഡ്‌ താരം ജാക്കന്‍ സെബാസ്‌റ്റ്യനാണ്‌ ടീമിലേയ്ക്ക് കയറുമെന്ന് കരുതുന്ന വേറൊരാള്‍. ഇക്കുറി മത്സരവേദി കൊല്‍കത്തയാണ്.

ജൂലൈ 15 മുതല്‍ 26 വരെയാണ് ക്ലസ്റ്റര്‍ മത്സരങ്ങള്‍. 28 മുതല്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളും 30 മുതല്‍ ഓഗസ്‌റ്റ് നാലു വരെ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. ആറിനു സെമി ഫൈനല്‍ മത്സരങ്ങളും എട്ടിന്‌ ഫൈനലും നടക്കും. കേരള ടീം ജൂലൈ18ന്‌ യാത്ര തിരിക്കും. 22ന്‌ ഉത്തരാ ഖണ്ഡുമായാണ്‌ കേരളത്തിന്റെ ആദ്യ മത്സരം.

അസം, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവര്‍ ഉള്‍പ്പെട്ട ഏഴാം ക്ലസ്‌റ്ററിലാണ്‌ കേരളത്തിന്റെ സ്‌ഥാനം.

2009 ല്‍ കോയമ്പത്തൂരില്‍ നടന്ന 63-‍ാമത്‌ സന്തോഷ്‌ ട്രോഫിയില്‍ കേരളം ക്ലസ്റ്റര്‍ മത്സരത്തിനപ്പുറം കടന്നില്ല. രാജ്യാന്തര താരം എന്‍ പി പ്രദീപായിരുന്നു അന്ന് ക്യാപ്റ്റന്‍.

2009 ലെ ജേതാക്കളായ ഗോവ, റണ്ണര്‍ അപ്പ്‌ ബംഗാള്‍, സെമി ഫൈനലിലെത്തിയ തമിഴ്‌നാട്‌, സര്‍വീസസ്‌ എന്നിവര്‍ നേരിട്ട്‌ ക്വാര്‍ട്ടറിലെത്തും.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+