Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് ഫുട്‌ബോള്‍: അഫ്ഗാന്‍ ഇന്ത്യയെ കുരുക്കി

Saf
ദില്ലി: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യയെ അഫ്ഗാനിസ്താന്‍ 1-1ന് സമനിലയില്‍ തളച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കാണികളെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് അഫ്ഗാന്‍ ലീഡ് നേടിയിരുന്നു.

ഇന്ത്യയുടെ പ്രതിരോധനിരയുടെ അമിത ആത്മവിശ്വാസം തിരിച്ചടിയാവുകയായിരുന്നു. ഇടതുമൂലയിലൂടെ കുതിച്ചെത്തിയ ബലാല്‍ അറേസോയെ മെരുക്കുന്നതില്‍ അമാന്തം കാണിച്ച ഇന്ത്യ അതിനു വലിയ വിലകൊടുക്കേണ്ടി വന്നു. ഡിഫന്റര്‍ മഹേഷ് ഗാവ്‌ലിക്കു വന്ന പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത അറേസു ബോക്‌സിനുള്ളില്‍ കുതിച്ചെത്തിയ ശേഷം ഗോളി കരണ്‍ജിത് സിങിനെ കബളിപ്പിച്ചുകൊണ്ട് വലകുലുക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഇന്ത്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഗോള്‍ മടക്കി. സ്റ്റീവന്‍ ഡയസ് എടുത്ത കോര്‍ണര്‍ കിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ സുനില്‍ ഛെത്രി എതിര്‍ പോസ്റ്റിലെത്തിച്ചു. തുടര്‍ന്നുള്ള സമയങ്ങളെല്ലാം ഗോള്‍ രഹിതമായിരുന്നു.

അഫ്ഗാന്റെ അറേസോ-അഹമ്മദ് മുന്നേറ്റ നിര നിരവധി തവണ ഇന്ത്യന്‍ ഗോള്‍മുഖത്ത് ഭീഷണി മുഴക്കി. പ്രതിരോധത്തിലെ പാളിച്ചകള്‍ക്കൊപ്പം മിഡ്ഫീല്‍ഡിലെ ചില പ്രമുഖ താരങ്ങള്‍ നിറംമങ്ങി പോയതും ഇന്ത്യക്കു തിരിച്ചടിയായി. ഫിഫ റാങ്കിങില്‍ 178ാം സ്ഥാനത്തുള്ള അഫ്ഗാനിസ്താനെതിരേ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

ഇന്ത്യക്ക് അര്‍ഹമായ പെനല്‍റ്റി റഫറി നിഷേധിച്ചുവെന്ന പരാതിയുമായി കോച്ച് സാവിയെ മദെയ്‌ര രംഗത്തെത്തി. അഫ്ഗാന്‍ പ്രതിരോധനിരയിലെ മുഖദാര്‍ ഫൈസുള്ളയുടെ കൈയില്‍ പന്ത് തട്ടിയിരുന്നെങ്കിലും പെനല്‍റ്റി അംഗീകരിക്കാന്‍ റഫറി തയ്യാറായിരുന്നില്ല.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+