Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-മാലിദ്വീപ് സെമിഫൈനല്‍

SAFF Football Championship
ദില്ലി: സുനില്‍ ഛെത്രിയും ജെജെ ലാല്‍പെഖുലയും നേടിയ ഗോളുകളുടെ മികവില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് എയിലെ നിര്‍ണായകമായ അവസാന മല്‍സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 50ാം മിനിറ്റില്‍ ജെജെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.

69ാം മിനില്‍ ഛെത്രി ലീഡ് ഉയര്‍ത്തി. ക്ലിഫോര്‍ഡ് മിരാന്‍ഡയെടുത്ത ഒരു കോര്‍ണര്‍ കിക്കില്‍ നിന്നും ബണ്ഡാര വറാക്കഗോഡയിലൂടെയുള്ള സെല്‍ഫ് ഗോളായിരുന്നു മൂന്നാമത്തേത്. സെമിയില്‍ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി.

ഭൂട്ടാനെ 8-1നു തകര്‍ത്ത അഫ്ഗാനിസ്താന്‍ ഗ്രൂപ്പ് എയില്‍ ഏറ്റവും മുന്നിലെത്തി സെമിയില്‍ നേപ്പാളുമായി ഏറ്റുമുട്ടും. ഇന്ത്യയും അഫ്ഗാനിസ്താനും തുല്യപോയിന്റാണുള്ളതെങ്കിലും മെച്ചപ്പെട്ട ഗോള്‍ശരാശരി പരിഗണിയ്ക്കുകയായിരുന്നു.

അഫ്ഗാനിസ്താനുമായുള്ള ആദ്യ കളിയില്‍ സമനില പാലിച്ച ഇന്ത്യ രണ്ടാമത്തെ മല്‍സരത്തില്‍ ഭൂട്ടാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു,

Story first published: Thursday, December 8, 2011, 9:39 [IST]
Other articles published on Dec 8, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+