Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് കപ്പിന് വെള്ളിയാഴ്ച കിക്കോഫ്

Saflogo
ന്യൂഡല്‍ഹി: സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സാഫ് ചാംപ്യന്‍ഷഷിപ്പ് വെള്ളിയാഴ്ച തുടങ്ങും. ദില്ലിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ ഇന്ത്യയുള്‍പ്പെടെ എട്ടുടീമുകള്‍ പങ്കെടുക്കും.

നാലു രാജ്യങ്ങള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് എട്ടു ടീമുകളെ തരംതിരിച്ചിരിക്കുന്ന ത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഭൂട്ടാന്‍ രാജ്യങ്ങളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മാലദ്വീപിനൊപ്പം ബംഗ്ലാദേശ്, പാകിസ്താന്‍, നീപ്പാള്‍ രാജ്യങ്ങള്‍ കരുത്തു പരീക്ഷിക്കും.

ഗ്രൂപ്പിലെ ഓരോ ടീമും ഓരോ തവണ ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ ഈ മാസം ഒമ്പതിനു നടക്കുന്ന സെമി ഫൈനലിലേക്കു യോഗ്യത നേടും. 11ന് വൈകീട്ട് ആറിനാണ് ഫൈനല്‍.
ഓരോ ദിവസവും ഉച്ചയ്ക്ക് മൂന്നിനും വൈകീട്ട് ആറിനുമായി രണ്ടു മല്‍സരങ്ങള്‍ വീതമുണ്ടാവും.

വെള്ളിയാഴ്ച ബംഗ്ലാദേശ് പാകിസ്താനുമായും മാലദ്വീപും നീപ്പാളുമായും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ കളി ശനിയാഴ്ച മൂന്നിന് അഫ്ഗാനി സ്താനെതിരേയാണ്. 1993ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായത് ഇന്ത്യയാണ്.

Story first published: Thursday, December 15, 2011, 10:58 [IST]
Other articles published on Dec 15, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+