Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡീഞ്ഞോ മഞ്ഞപ്പടയുടെ നായകന്‍

Ronaldinho
ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കപ്പ് ഫുഡ്‌ബോളിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ ചിലിക്കെതിരെ ബ്രസിലിനെ നയിക്കുന്നത് റൊണാള്‍ഡീഞ്ഞോ ആണെന്ന് ബ്രസിലിന്റെ കോച്ച് ലൂയിസ് ഫിലിപ് സ്‌കോളാരി പറഞ്ഞു. ബുധനാഴ്ച ചിലിക്കെതിരേ നടക്കുന്ന മതസരത്തിലാണ് റൊണാള്‍ഡീഞ്ഞോ മഞ്ഞപ്പടയുടെ നായകനാവുന്നത്.

രണ്ടു ലോകപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത റൊണാള്‍ഡീഞ്ഞോയുടെ കഴിവില്‍ കോച്ചിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കക്കയെയും റൊണാള്‍ഡീഞ്ഞോയെയും ലോക കപ്പിന് മുന്നോടിയായി ജൂണില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് കോച്ച് പറഞ്ഞു. എന്നാല്‍ ചിലിക്കെതിരായി നടക്കുന്ന മത്സരത്തില്‍ കക്ക പങ്കെടുക്കില്ല.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ നയിക്കാനും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനുമുളള കഴിവാണ് വീണ്ടും ഒരിയ്ക്കല്‍ കൂടി റൊണാള്‍ഡീഞ്ഞോയെ നായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്നും സ്‌കോളാരി പറഞ്ഞു

ഈ മാസം തന്നെ ബൊളീവിയക്കെതിരെ നടന്ന മത്സരത്തില്‍ ടീമിനെ നയിച്ചത് റൊണാള്‍ഡീഞ്ഞോ ആയിരുന്നു. നാലു ഗോളുകള്‍ക്ക് ബൊളീവിയയെ പരാജയപ്പെടുത്തി. ഈ മത്സരത്തിലും ബ്രസീലിയന്‍ ക്ലബ് അംഗങ്ങളെ മാത്രമാണ് തെരഞ്ഞടുത്തത്.

ഫെബ്രുവരി മാസത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലും റൊണാള്‍ഡീഞ്ഞോ മികച്ച പ്രകടന്ം കാഴ്ചവച്ചു.കോണ്‍ഫെഡറേഷന്‍ കപ്പില്‍ ലോകകപ്പ് വിജയികളായ ടീമുകള്‍ ഉള്‍പ്പടെ മറ്റ് എട്ട് ടീമുകള്‍ കൂടി മത്സരിയ്ക്കുന്നുണ്ട്. ബ്രസീല്‍, സ്‌പെയിന്‍, ഇറ്റലി, ഉറുഗ്വേ, ജപ്പാന്‍, മെക്‌സിക്കോ, നൈജീരിയ, തഹ്തി എന്നീ രാജ്യങ്ങളിലെ ടീമുകളാണ് മത്സരിയ്ക്കുന്നത്.ആദ്യമത്സരം ബ്രസീലും ജപ്പാനും തമ്മിലാണ്.

Story first published: Wednesday, April 24, 2013, 13:34 [IST]
Other articles published on Apr 24, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+