മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്മാര്‍
ലണ്ടന്‍: ഇഞ്ചുറി ടൈംമില്‍ നേടിയ രണ്ടു ഗോളുകളുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്വീന്‍സ്പാര്‍ക്ക് റേഞ്ചേഴ്‌സിനെ 3-2ന് കീഴടക്കിയാണ് സിറ്റി 44 വര്‍ഷത്തിനുശേഷം കിരീടത്തില്‍ മുത്തമിട്ടത്.

38 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചിരവൈരികളായ മാഞ്ചസറ്റര്‍ യുനൈറ്റഡും സിറ്റിയും 89 പോയിന്റുമായി പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇതോടെ മെച്ചപ്പെട്ട ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ റോബര്‍ട്ടോ മാന്‍സിനിയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ സിറ്റിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഞായറാഴ്ച സണ്ടര്‍ലാന്റിനെതിരേയുള്ള മത്സരത്തില്‍ യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.
39ാം മിനിറ്റില്‍ പാബ്ലോ സബലേറ്റയിലൂടെ സിറ്റി മുന്നിലെത്തിയെങ്കിലും 48ാം മിനിറ്റില്‍ ജിബ്രീല്‍ സിസ്സെ ക്യൂപിആറിന് സമനില സമ്മാനിച്ചു. 66ാം മിനിറ്റിലൂടെ ജാമിയിലൂടെ ക്യുപിആറിന് മുന്‍തൂക്കം ലഭിച്ചു.
എന്നാല്‍ തോല്‍ക്കും എന്ന ബോധം സിറ്റി താരങ്ങള്‍ക്ക് വല്ലാത്തൊരു ഉണര്‍വാണ് നല്‍കിയത്. ഇഞ്ചുറി ടൈമായി ലഭിച്ച അഞ്ചുമിനിറ്റിനുള്ളില്‍ തീര്‍ത്തും നാടകീയമായാണ് രണ്ടു ഗോളുകള്‍ പിറന്നത്. എഡിന്‍ സെക്കോയും സെര്‍ജിയോ അഗ്വേറയുമാണ് സ്‌കോറര്‍മാര്‍.
38 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ആഴ്‌സനല്‍ മൂന്നാമതും 69 പോയിന്റുള്ള ടോട്ടന്‍ഹാം നാലാമതും 65 പോയിന്റുള്ള ന്യുകാസില്‍ അഞ്ചാമതും ഫിനിഷ് ചെയ്തു. മുന്‍ ചാംപ്യന്മാരായ ചെല്‍സി 64 പോയിന്റുമായി ആറാം സ്ഥാനത്തും ലിവര്‍പൂള്‍ 52 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications