കൊല്‍ക്കത്ത: രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ കാത്തുനിന്ന പ്രീമിയര്‍ ലീഗ് സോക്കര്‍(പിഎല്‍സ്) മത്സരങ്ങളുടെ തിയ്യതികളില്‍ മാറ്റം. മത്സരങ്ങള്‍ക്കായി ഗ്രൗണ്ട് ലഭിക്കാത്തതാണ് തിയ്യതി മാറ്റാന്‍ കാരണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫാബിയോ കന്നവാരോ, ഹെര്‍ണന്‍ ക്രെസ്‌പോ, റോബര്‍ട്ടോ പിരെസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ പോരാട്ടത്തിനിറങ്ങുന്ന പ്രീമിയര്‍ സോക്കര്‍ ലീഗ് മാര്‍ച്ച് 24 മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഗ്രൗണ്ടുകള്‍ അനുവദിക്കേണ്ടത് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ്. ഇതുവരെ അസോസിയേഷന്റെ ഭാഗത്തുനിന്നു വ്യക്തമായ ഒരുത്തരം ലഭിച്ചിട്ടില്ല-മത്സരം സംഘടിപ്പിക്കുന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പ്(സിഎംജി) സിഇഒ ധരംദത്ത് പാണ്ഡെ അറിയിച്ചു. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനായ ഐഎഫ്എയും സിഎംജിയും ചേര്‍ന്നാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.