Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെലെ വീണ്ടും പന്തു തട്ടി

PELE
ലണ്ടന്‍: ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും കളത്തിലിറങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഔദ്യോഗികവസതിക്കുസമീപമായിരുന്നു പ്രകടനം. കാല്‍പ്പന്തുകളിയുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു മല്‍സരം.

രണ്ടു പത്താം നമ്പര്‍കാരുടെ കൂട്ടിമുട്ടല്‍ കൂടിയായിരുന്നു അത്. സജീവകളിക്കാരനായിരുന്ന കാലത്ത് പത്താം നമ്പര്‍ ജഴ്‌സിയായിരുന്നു പെലെ അണിഞ്ഞിരുന്നത്. ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ താമസം.

തെരുവുകുട്ടികള്‍ക്ക് വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കുക. കാല്‍പ്പന്തുകളിയിലൂടെ അവരുടെ ജീവിതത്തെ ഒരു പുതിയ തലത്തിലേക്കുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സ്ട്രീറ്റ് ലീഗായിരുന്നു ഈ ഉദ്യമത്തിനു പിന്നില്‍.

ബ്രസീലില്‍ ഞങ്ങള്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങുന്നത് തെരുവിലാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു നീക്കം ശ്ലാഘനീയമാണ്. ഇവിടെ എത്താന്‍ സാധിച്ചതില്‍ അഭിമാനവും ആഹ്ലാദവുമുണ്ട്-മല്‍സരശേഷം പെലെ പറഞ്ഞു.

ഇപ്പോള്‍ ന്യൂയോര്‍ക്ക് കോസ്‌മോസിന്റെ അംബാസിഡറാണ് പെലെ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുമായുള്ള സൗഹൃദമല്‍സരത്തിനു മുന്നോടിയായാണ് പെലെ ബ്രിട്ടനിലെത്തിയത്. അടുത്ത ലോകകപ്പ് 2014ല്‍ പെലെയുടെ ജന്മനാട്ടില്‍ വച്ചാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+