Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മല്‍സരത്തില്‍ പിടിപ്പുകേടുകളേറെ

കൊല്‍ക്കത്ത: ഇന്ത്യന്‍ മണ്ണില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും മികച്ച ഫുട്‌ബോള്‍ മല്‍സരത്തിനാണ് വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലെയ്ക്ക് സ്‌റ്റേഡിയം വേദിയായത്. പക്ഷേ, സംഘാടനത്തിലെ പിടിപ്പുകേടുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മല്‍സരം കൂടിയായിരുന്നു ഇത്.

ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. ഏറെ ഒച്ചപ്പാടുകള്‍ക്കുശേഷമാണ് കളി റിപ്പോര്‍ട്ട് ചെയ്യാനെത്തിയവര്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് കയറാനായത്. അതില്‍ ചിലരെ ഗാലറിയിലെ കാണികള്‍ക്കൊപ്പമാണ് ഇരുത്തിയത്.

കൊല്‍ക്കത്തയിലെ പവര്‍ക്കട്ട് ഏറെ കുപ്രസിദ്ധി നേടിയതാണ്. ഇതെല്ലാം അറിയാവുന്ന സംഘാടകര്‍ക്ക വെനി സ്വേല കോച്ചിന്റെ പത്രസമ്മേളനത്തിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിന്‌ കാരണം പറയാന്‍ ഒന്നുമില്ല. പലപ്പോഴും പത്രസമ്മേളനം സുരക്ഷാഉദ്യോഗസ്ഥരുടെ പ്രകടനവേദിയായി മാറുകയായിരുന്നു.

പ്രധാന ഗേറ്റുകളിലും ആളുകള്‍ ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായി. കളി തുടങ്ങാന്‍ കുറച്ചു സമയം മാത്രം ബാക്കി നില്‍ക്കെ ഉള്ളിലേക്ക് കയറാനുള്ളവരുടെ നീളമുള്ള വരി കാണാമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അകാരണമായി നടത്തുന്ന ദേഹപരിശോധനകളായിരുന്നു കാരണം. എന്തിനേറെ പറയുന്നു കളി കഴിഞ്ഞ് 35 മിനിറ്റ് കഴിഞ്ഞിട്ടാണ് അര്‍ജന്റീന ടീമിന്റെ കളിക്കാരുടെ ലിസ്റ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടിയത്.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+