Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി വീണ്ടും ലോകഫുട്‌ബോളര്‍

Messi crowned world best footballer again
സൂറിച്ച്: അര്‍ജന്റീനയുടെ മിന്നുംതാരം ലയണല്‍ മെസിയെ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ലോക ഫുട്‌ബോളറായി(ഫിഫ ബാലണ്‍ ഡി ഓര്‍) തെരഞ്ഞെടുത്തു. ബാഴ്‌സലോണയുടെ സ്പാനിഷ് താരം സാവി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ ബഹുദൂരം പിന്തള്ളിയാണ് മെസി തുടര്‍ച്ചയായി മൂന്നാം തവണയും ലോകതാരമായത്.

ഇതിനുമുമ്പ് ഇത്തരമൊരു സുവര്‍ണനേട്ടം കൈവരിച്ചത് ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷയേല്‍ പ്ലാറ്റീനി മാത്രം. ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍, ബ്രസീലിന്റെ റൊണാള്‍ഡോ തുടങ്ങിയവരാണ് ഇതിനു മുമ്പ് മൂന്നു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയിട്ടുള്ളത്. എന്നാല്‍ ഹാട്രിക് നേട്ടത്തോടെയാണ് മെസി ഇവരില്‍ നിന്നു വ്യത്യസ്തനാകുന്നത്.

ബാഴ്‌സലോണയ്ക്കു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനങ്ങളാണ് ഹാട്രിക് നേട്ടത്തിലേയ്ക്കു മെസിയെ നയിച്ചത്. 61 മത്സരങ്ങളില്‍ നിന്നായി മെസി 55 ഗോളുകള്‍ നേടി.

ഫിഫ പ്രസിഡന്‍ഷ്യല്‍ പുരസ്‌കാരത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗുസനും മികച്ച പരിശീലകനായി ബാഴ്‌സലോണയുടെ പെപ് ഗ്വാര്‍ഡിയോളയും അര്‍ഹരായി. മികച്ച ഗോളിനുള്ള പുരസ്‌കാരത്തിനു ബ്രസീലിന്റെ നെയ്മറെയും തെരഞ്ഞെടുത്തു. ബ്രസീലിയന്‍ ക്ലബായ സാന്റോസിനുവേണ്ടിയായിരുന്നു നെയ്മറുടെ ഗോള്‍. ഫെയര്‍ പ്ലേ അവാര്‍ഡ് ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വന്തമാക്കി.

ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി മികച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹയായ ബ്രസീലിന്റെ മാര്‍ത്തയെ പിന്നിലാക്കിയാണ് സാവ മികച്ച വനിതാ ഫുട്‌ബോളറായത്.

പന്തടക്കത്തിലും എതിരാളികളെ കബളിപ്പിച്ചുള്ള മുന്നേറ്റങ്ങളിലും മെസ്സിയെ കടത്തിവെട്ടുന്ന താരങ്ങള്‍ വേറാരുമില്ല. ഇതിന് പുറമെ ഒരു 'ടീം പ്ലെയറാണ്' മെസി. കഴിഞ്ഞ സീസണില്‍ നേടിയ ഗോളുകളുടെ എണ്ണത്തില്‍ മെസിയും റൊണാള്‍ഡോയും തമ്മില്‍ വലിയ അന്തരമില്ല. എന്നാല്‍ ഗോളവസരമൊരുക്കുകയും മറ്റുള്ളവരെകൊണ്ട് അടിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ അര്‍ജന്റീനക്കാരന്‍ തന്നെ മുന്നില്‍ . കഴിഞ്ഞ സീസണില്‍ 17 ഗോളുകള്‍ക്ക് മെസി അവസരമൊരുക്കിയപ്പോള്‍ റൊണാള്‍ഡോയുടെ ഒത്താശയില്‍ പിറന്ന ഗോളുകള്‍ ഏഴെണ്ണം മാത്രമാണ്.

Story first published: Tuesday, January 10, 2012, 10:09 [IST]
Other articles published on Jan 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+