ഫിഫയുടെ ലോകഫുട്‌ബോളര്‍ മെസ്സി

ലോകകപ്പ് ഫുട്ബാളില്‍ വിജയഗോള്‍ നേടിയ സ്‌പെയിനിന്റെ ആന്ദ്രേ ഇനിയേസ്റ്റ, ഇറ്റലിയുടെ ഫിലിപ്പോ സാവി എന്നിവരെ മറികടന്നാണ് മെസ്സി ലോകഫുട്‌ബോളര്‍ പുരസ്‌കാരം നിലനിര്‍ത്തിയത്.
2010ലെ ലോക വനിതാഫുട്‌ബോളര്‍ ബ്രസീലിന്റെ മാര്‍ത്ത വിയറെ ഡെ സില്‍വയാണ്. അഞ്ചാം തവണയാണ് മാര്‍ത്ത ലോക വനിതാഫുട്‌ബോളര്‍ ആകുന്നത്. ഇന്റര്‍മിലാന്‍ പരിശീലകന്‍ ഹോസെ മൌറീഞ്ഞോയാണ് മികച്ച കോച്ച്.
ഫിഫയുടെ ആസ്ഥാനമായ സ്വറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പോയ വര്‍ഷം മെസിയുടെ മികവില്‍ ബാഴ്‌സലോണ മിന്നുന്ന പ്രകടനമാണ് സ്പാനിഷ് ലീഗില്‍ പുറത്തെടുത്തത്. 35 മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍ നേടുകയും നിരവധി ഗോളുകള്‍ക്ക് വഴി ഒരുക്കുകയും ചെയ്തു. ടീം പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോക ഫുട്‌ബോളറെ പ്രഖ്യാപിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications