Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറഡോണ തുടരണമെന്ന് മെസ്സി

Maradona and Messi
ബെയ്ജിങ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അര്‍ജന്റീന ടീമിന്റെ പരിശീലകനായി തുടരണമന്നെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.

മാറഡോണ വിട്ടുപോകേണ്ട, ടീമിന്റെ പരിശീലകനായി അദ്ദേഹം തുടരുമെന്നാണ് തന്റെ പ്രതീക്ഷ. മാറഡോണ കോച്ചായി തുടരണമെന്നാണ് ആഗ്രഹം.

അദ്ദേഹം തിരിച്ചുവരുമെന്നാണ് കരുതുന്നത്. പക്ഷേ, ഇത് ഫുട്‌ബോളാണ്. എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല'- മാറഡോണയുടെ മാനസപുത്രന്‍ കൂടിയായ മെസി പറഞ്ഞു.

ബാഴ്‌സലോണയുടെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ടീം ചൈനയില്‍ പര്യടനം നടത്തവേ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാറഡോണ തുടരണമെന്ന താത്പര്യം മെസി തുറന്ന് പറഞ്ഞത്.

ബാഴ്‌സലോണ ശനിയാഴച ചൈനീസ് ലീഗ് ചാമ്പ്യന്‍മാരെ നേരിടും. ഒളിംപിക്‌സ് നടന്ന പക്ഷിക്കൂട് സ്‌റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ഒളിംപിക്‌സില്‍ മെസ്സിയുടെ നേതൃത്വത്തിലുളള അര്‍ജന്റീനന്‍ ടീമാണ് സ്വര്‍ണം നേടിയത്.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+