മൊണാകോ: യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് പ്ലെയര്‍ ഇന്‍ യൂറോപ്പ് പുരസ്‌കാരത്തിന് അര്‍ജന്റീനിയന്‍ സ്റ്റാര്‍ പ്ലെയര്‍ ലയണല്‍ മെസ്സി അര്‍ഹനായി.
യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകരാണ് മെസ്സിയെ സ്റ്റാര്‍ പ്ലെയറായി തിരഞ്ഞെടുത്തത്. ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരമായ സാവി ഹെര്‍ണാണ്ടസും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് വോട്ടെണ്ണിയപ്പോള്‍ മെസ്സിക്കു തൊട്ടുപിറകിലെത്തിയത്.
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡ്രോ നടക്കുന്നതിനിടെയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
കഴിഞ്ഞ സീസണില്‍ ക്ലബ്ബിനു വേണ്ടി 53 ഗോളുകള്‍ നേടിയിട്ടുള്ള മെസ്സി ഈ വര്‍ഷത്തെ ലോകഫുട്‌ബോളര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സമ്മാനങ്ങളെല്ലാം വീട്ടില്‍ ഭദ്രമായി സൂക്ഷിക്കും. കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടാന്‍ അവിടെ കുറച്ചു സ്ഥലം കൂടി ബാക്കിയുണ്ട്-പുരസ്‌കാരം സ്വീകരിച്ചതിനുശേഷം അര്‍ജന്റീനിയന്‍ താരം പറഞ്ഞു.