മെസ്സിയ്ക്ക് ജലദോഷം; അര്‍ജന്റീനയ്ക്ക് ആശങ്ക

ജലദോഷമുള്ളപ്പോള്‍ പരിശീലനം വേണ്ടെന്നും വിശ്രമിക്കാനും മെസ്സിയോട് പറഞ്ഞത് കോച്ച് ഡീഗോ മറഡോണ തന്നെയാണ്. എന്നാല്‍ ശനിയാഴ്ചത്തെ പെര്‍ഫോമെന്‍സില്‍ ജലദോഷം മെസ്സിയ്‌ക്കൊരു തടസ്സമാകുമോയെന്ന് മറഡോണയ്ക്ക് ഭയമുണ്ട്.
മെസ്സി പരിശീലനത്തില്‍ നിന്ന് വിട്ടു നിന്നത് കാര്യമാക്കേണ്ടെന്നും ശനിയാഴ്ച ജര്‍മനിയ്‌ക്കെതിരെ മെസ്സി അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങുമെന്നും ടീംവൃത്തങ്ങള്‍ അറിയിച്ചു.
മെസ്സി ഇതുവരെ ഗോളൊന്നും നേടിയിട്ടില്ലെങ്കിലും മെസ്സി തൊടുക്കുന്ന ഷോട്ടുകളില്‍ നിന്നോ മെസ്സി നല്‍കുന്ന പാസുകളില്‍ നിന്നോ ആണ് അര്‍ജന്റിനയുടെ ഗോളുകളെല്ലാം പിറന്നത്.
അതിനാല്‍ ശനിയാഴ്ചത്തെ നിര്‍ണായക പോരാട്ടത്തില്‍ മെസ്സിയെ കൂടാതെ ഇറങ്ങുന്ന കാര്യം അര്‍ജന്റീനയ്ക്ക് ചിന്തിക്കാന്‍ പോലും ആവില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും മറികടന്നാണ് ജര്‍മനിയെ നേരിടാനിറങ്ങുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ അര്‍ജന്റീന ജര്‍മനിയ്ക്ക് മുന്നില്‍ തോല്‍വിസതമ്മതിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications