Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

86 ഗോള്‍... മെസ്സി ചരിത്രമെഴുതി

മാഡ്രിഡ്: ചരിത്രം തിരുത്തിയെഴുതി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ലോകത്തിന്റെ നെറുകയില്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ നേടുന്ന താരമെന്ന ബഹുമതി ഇനി ബാഴ്‌സലോണയുടെ ഈ അര്‍ജന്റീന സ്ട്രൈക്കര്‍ക്ക് സ്വന്തം. നാല് പതിറ്റാണ്ട് ഇളകാതെ നിന്ന ജര്‍മ്മന്‍ താരം ഗെര്‍ഡ് മുള്ളറുടെ റെക്കാര്‍ഡാണ് മെസ്സി പഴങ്കഥയാക്കിയത്. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും ഗോളടിയന്ത്രമായിരുന്ന മുള്ളര്‍ 1972ലാണ് 85 ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടത്.

ബാഴ്‌സ ബെറ്റിസ് മത്സരത്തിന്റെ പതിനാറാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു മുള്ളറുടെ നേട്ടത്തിനൊപ്പമെത്തിയ മെസി, 25മതു മിനിറ്റില്‍ ലോ െ്രെഡവിലൂടെ അനായാസം ചരിത്രമെഴുതിയ ഗോള്‍ നേടി. കളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളിനു ബാഴ്‌സ, ബെറ്റിസിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഈ രണ്ടു ഗോളിനായിരുന്നു ബാഴ്‌സയുടെ വിജയം.

Lionel Messi

ഈ സീസണില്‍ 66 കളികളില്‍ നിന്ന് 86 ഗോളുകളാണ് മെസ്സിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. ഇതില്‍ ബാഴ്‌സയ്ക്കുവേണ്ടി 74 ഉം അര്‍ജന്റീനയ്ക്കുവേണ്ടി 12 ഉം ഗോളാണ് മെസ്സി നേടിയത്. പതിമൂന്ന് ഗോളുകള്‍ നേടിയ മാര്‍ച്ച് മാസമായിരുന്നു ഈ കലണ്ടര്‍ വര്‍ഷം മെസ്സിയുടെ സുവര്‍ണകാലം.

ബാഴ്‌സയ്ക്കു വേണ്ടി ഔദ്യോഗിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കഴിഞ്ഞ മാര്‍ച്ചിലാണ് മെസി സ്വന്തമാക്കിയത്. സെസാര്‍ റൊഡ്രിഗസിന്റെ 232 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് മെസി തിരുത്തിയത്.

കഴിഞ്ഞ മൂന്നു വര്‍ഷവും ലോക ഫുട്‌ബോളറായ മെസി ഇത്തവണയും ഫിഫ ലോകതാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണ കൂടി ഈ സ്ഥാനം ലഭിച്ചാല്‍ നാലാമതും നേട്ടം കൈപ്പിടിയിലൊതുക്കുന്ന താരമെന്ന റെക്കോഡും മെസ്സിയ്ക്ക് സ്വന്തമാവും.

Story first published: Thursday, December 13, 2012, 14:58 [IST]
Other articles published on Dec 13, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+