പെലെയ്ക്കും പ്ലാറ്റിനിയ്ക്കും മറഡോണയുടെ മറുപടി

മറഡോണ പണിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരിക്കുന്നതുകൊണ്ടും പണത്തിന് ആവശ്യമുള്ളതുകൊണ്ടും മാത്രമാണ് അര്‍ജന്റീനയുടെ കോച്ച് പദവി ഏറ്റെടുത്തത് എന്ന് കഴിഞ്ഞ ദിവസം പെലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മറഡോണയുടെ കമന്റ്.
താന്‍ മികച്ച കോച്ചല്ലെന്ന് പറഞ്ഞ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയെയും മറഡോണ വെറുതെവിട്ടിട്ടില്ല.
പ്ലാറ്റിനിയുമായി എനിക്ക് ഒരിക്കലും നല്ല അടുപ്പമുണ്ടായിരുന്നില്ല. കാണുമ്പോള്‍ ഹായ് അല്ലെങ്കില്‍ ഗുഡ്‌ബൈ പറയുന്ന ബന്ധം മാത്രം. പക്ഷേ പ്ലാറ്റിനി കരുതുന്നത് അദ്ദേഹം ഞങ്ങളേക്കാള്‍ മികച്ച കളിക്കാരനാണെന്നാണ്. ഫ്രഞ്ചുകാരുടെ സ്വഭാവം അങ്ങനെയാണ്- മറഡോണ പറഞ്ഞു.
ജബുലാനി പന്തിനെക്കുറിച്ച് ചോദിച്ചപ്പോഴും രസകരമായാണ് മാറഡോണ പ്രതികരിച്ചത്. ' എല്ലാവരും പന്തിനെക്കുറിച്ചാണ് പറയുന്നത്. ഗോള്‍കുറയുന്നതില്‍ എനിക്കും ആശങ്കയുണ്ട്.
എങ്കിലും എന്നെ വിമര്‍ശിക്കുന്ന സമയത്ത് പെലെയും പ്ലാറ്റിനിയും ജബുലാനി പന്തുമായ കളിച്ചുനോക്കട്ടെ. എന്നിട്ടവര്‍ അഭിപ്രായം പറയട്ടേയെന്നായിരുന്നു പെലെയുടെ മറുപടി.
ദക്ഷിണ കൊറിയക്കെതിരെയുളള മത്സരത്തിന് മുന്‍പ് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാറഡോണയുടെ രസകരമായ മറുപടികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications