Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിശീലക സ്ഥാനത്തുനിന്നും മറഡോണ പുറത്ത്

Maradona
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണ അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തുനിന്നും പുറത്തേയ്ക്ക്. മറഡോണയുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു.

അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്ഠമായാണ് തീരുമാനം എടുത്തത്. തന്റെ സംഘത്തിലുള്ളവരെ അതേപടി നിലനിര്‍ത്തിയാല്‍ മാത്രമെ പരിശീലക സ്ഥാനത്ത് തുടരൂവെന്ന് മറഡോണ വ്യക്തമാക്കിയിരുന്നു.

മറഡോണയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജൂലിയോ ഗ്രൊന്‍ഡോന വ്യക്തമാക്കി.

മറഡോണയുടെ അടുത്ത സുഹൃത്തായ അലക്‌സാന്‍ട്രോ മങ്കൂസോ അടക്കമുള്ളവരെ നീക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന 40 ന് ജര്‍മനിയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് മറഡോണയുടെ സംഘത്തിലെ ചിലരെ മാറ്റണമെന്ന ആവശ്യം അസോസിയേഷന്‍ മുന്നോട്ടുവച്ചത്.

കടുത്ത തീരുമാനമാണ് കൈക്കൊള്ളേണ്ടി വന്നതെന്ന് അസോസിയേഷന്‍ വക്താവ് ഏണസ്‌റ്റോ ചെര്‍ക്വിസ് ബിയാലോ പറഞ്ഞു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മറ്റുപോംവഴി ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+