മാഞ്ചസ്റ്റര്‍ 'ക്ലാസ്സിക്കി'ന് മണിക്കൂറുകള്‍ മാത്രം

മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ യുദ്ധം തന്നെ അരങ്ങേറുമെന്ന മട്ടിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. കാരണം എട്ടു മല്‍സരങ്ങളില്‍ നിന്ന് ഏഴുജയവും ഒരു സമനിലയുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. അതേ സമയത്ത് ചാംപ്യന്‍മാര്‍ രണ്ടു മല്‍സരങ്ങളില്‍ സമനില വഴങ്ങിയിട്ടുണ്ട്.
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ഇരടീമുകളും മുഖാമുഖമെത്തുന്നത്. കമ്യൂണിറ്റി ഷീല്‍ഡില്‍ സിറ്റിയെ 3-2ന്തോല്‍പ്പിച്ച മാഞ്ചസ്റ്ററിനായിരുന്നു വിജയം. ഇരു ടീമുകളും തമ്മില്‍ ഇതിനു മുമ്പ് അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലുതവണയും വിജയഗോള്‍ പിറന്നത് എക്‌സ്ട്രാ ടൈമിലായിരുന്നു.
പ്ലേമേക്കര്‍ ടോം ക്ലെവേര്‍ലി, ഡിഫന്റര്‍ റാഫേല്‍ എന്നിവര്‍ പരിക്കുമൂലം ഇന്ന് മാഞ്ചസ്റ്റര്‍ നിരയില്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയെ ആദ്യ ഇലവനില്‍ പരീക്ഷിക്കാനുള്ള ശ്രമം നടക്കും. അതേ സമയം മരിയോ ബലൊറ്റെലിയുടെ തിരിച്ചുവരവാണ് സിറ്റിയ്ക്ക് ആശ്വാസം നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications