Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാന്‍സിനിയെ സിറ്റി പുറത്താക്കി

Roberto Mancini
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകസ്ഥാനത്തുനിന്നും റോബര്‍ട്ടോ മാന്‍സിനിയെ പുറത്താക്കി. മോശം പ്രകടനം തന്നെയാണ് പുറത്താക്കലിനു പിന്നിലെന്ന് ക്ലബ്ബ് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അസിസ്റ്റന്റ് കോച്ച് ബ്രയാന്‍ കിഡ്ഡിനാണ് താല്‍ക്കാലിക ചുമതല. പ്രീമിയര്‍ ലീഗിലെ അവസാനത്തെ രണ്ടു മത്സരങ്ങളിലും അമേരിക്കന്‍ പര്യടനത്തിലും ടീമിനെ കിഡ്ഡി പരിശീലിപ്പിക്കും.

മലാഗയുടെ ചിലിയന്‍ പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രിനി മാന്‍സിനിയുടെ പരിശീലകനാകുമെന്നാണ് പ്രാഥമിക സൂചനകള്‍. എന്നാല്‍ ഈ വാര്‍ത്ത പല്ലെഗ്രിനി നിഷേധിച്ചിരിക്കുകയാണ്. സിറ്റിയുമായി യാതൊരു വിധ കരാറും ഒപ്പിട്ടിട്ടില്ല-മാധ്യമപ്രവര്‍ത്തകരെ കണ്ട കോച്ച് അറിയിച്ചു.

പ്രീമിയര്‍ ലീഗില്‍ 82 വിജയവും 27 സമനിലയും 24 തോല്‍വിയുമാണ് സിറ്റിയില്‍ മാന്‍സിനിയുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിജയിച്ചതിന്റെ ശരാശരി പരിഗണിക്കുകയാണെങ്കില്‍ 61.65 ശതമാനം. മത്സരങ്ങളെ മൊത്തത്തില്‍ പരിഗണിയ്ക്കുകയാണെങ്കില്‍ 115 വിജയവും 39 സമനിലയും 40 തോല്‍വിയും മാന്‍സിനിയുടെ കാലത്തായി സിറ്റി രേഖപ്പെടുത്തി. വിജയ ശരാശരി 59.28.

ആരാണ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച കോച്ച്. സംശയിക്കേണ്ട ചെല്‍സി പരിശീലകനായിരുന്ന ജോസ് മൊറിഞ്ഞോ തന്നെ. വിജയശരാശരി 70.83. തൊട്ടുപിറകെയുള്ളത് യുനൈറ്റഡിന്റെ സര്‍ അലെക്‌സ് ഫെര്‍ഗൂസനാണ്. 65.27 ശതമാനം. മൊറിഞ്ഞോ ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനാണ്.

Story first published: Tuesday, May 14, 2013, 12:01 [IST]
Other articles published on May 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+