സിറ്റിക്കു മുന്നില്‍ ലിവര്‍പൂള്‍ മുട്ടുമടക്കി

സിറ്റി സ്‌റ്റേഡിയമായ ഇത്തിഹാദില്‍ നടന്ന മല്‍സരത്തില്‍ അഗ്വേറ, തൂറെ, മില്‍ന എന്നിവരാണ് ഗോളുകള്‍ നേടിയത്. 73ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജെരത് ബാരി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് സിറ്റി കളി പൂര്‍ത്തിയാക്കിയത്.
പത്താം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ പെപെ റെയ്‌നയുടെ പിഴവില്‍ നിന്നായിരുന്നു സെര്‍ജിയോ അഗ്വേറയുടെ ഗോള്‍. അടുത്ത ഗോള്‍ യായ തൂറെയുടെ വകയായിരുന്നു. മാര്‍ക് ചെയ്തു നിന്നിരുന്ന പ്രതിരോധഭടന്റെ തലയ്ക്കുമുകളിലൂടെ റെയ്‌നയുടെ കബളിപ്പിച്ച ഹെഡ്ഡറിലൂടെയായിരുന്നു വലകുലുക്കിയത്. 75ാം മിനിറ്റില്‍ മില്‍നറുടെ പെനല്‍റ്റിയിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. മറ്റു മല്‍സരങ്ങളില്‍ സണ്ടര്‍ലാന്‍ഡ് വിഗാന്‍ അത്‌ലറ്റികിനെ 4-1നും ടോട്ടന്‍ഹാം വെസ്റ്റ് ബ്രൗമിക്കിനെ 1-0നും തോല്‍പ്പിച്ചു.
20 മല്‍സരങ്ങളില്‍ നിന്ന് 15 വിജയവും മൂന്നു സമനിലയും രണ്ട് തോല്‍വികളുമായി 48 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. 19 മല്‍സരങ്ങളില്‍ നിന്ന് 45 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും 42 പോയിന്റുള്ള ടോട്ടന്‍ഹാം മൂന്നാമതുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications