Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസ് മാപ്പ് പറഞ്ഞു

Tevez
ലണ്ടന്‍: ടീമിലെ വിമതതാരം കാര്‍ലോസ് ടെവസ് മാഞ്ചസ്റ്റര്‍ സിറ്റിയോട് പരസ്യമായി മാപ്പ് പറഞ്ഞു. എന്റെ പ്രവര്‍ത്തികള്‍ കൊണ്ട് ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമചോദിക്കുന്നു-അര്‍ജന്റീനിയന്‍ താരം വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ ബയേണ്‍ മ്യൂണിക്കിനെതിരേയുള്ള മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് താരമായി കളത്തിലിറങ്ങാന്‍ വിസമ്മതിച്ചതുമുതലാണ് ടെവസിന്റെ കഷ്ടകാലം തുടങ്ങിയത്. കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായി ഉടക്കി കളം വിട്ട ടെവസിനെ ഏറ്റെടുക്കാന്‍ ഒരു ക്ലബ്ബും തയ്യാറായില്ല. ഇതോടെ സിറ്റിയ്ക്കുവേണ്ടി കളിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എസിമിലാന്‍, ഇന്റര്‍മിലാന്‍, പാരിസ് സെന്റ് ജെര്‍മന്‍, വെസ്റ്റ് ഹാം ക്ലബ്ബുകളാണ് ടെവസിനുവേണ്ടി ശ്രമിച്ചിരുന്നത്. മാപ്പ് പറഞ്ഞാല്‍ ടെവസിന് ടീമില്‍ ഇടമുണ്ടാകുമെന്ന് കോച്ച് പ്രഖ്യാപിച്ചിരുന്നു. എന്തായാലും സിറ്റിയുടെ 25 അംഗടീമില്‍ ടെവസിന്റെ പേരുണ്ട്. ഞാന്‍ കളിയില്‍ ശ്രദ്ധിക്കും. സിറ്റിക്കുവേണ്ടി കളിക്കും-ഇതാണ് ടെവസിന്റെ പുതിയ മുദ്രാവാക്യം.

Story first published: Wednesday, February 22, 2012, 5:02 [IST]
Other articles published on Feb 22, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+