Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം മാഞ്ചസ്റ്ററിലേക്ക്

manchester
ലണ്ടന്‍: ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ കിരീടം മാഞ്ചസ്റ്ററിലേക്ക്. ആസ്റ്റണ്‍വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലംപരിശാക്കിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടത്തില്‍ മുത്തമിടാനൊരുങ്ങുന്നത്. ഹോളണ്ട് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍പേഴ്‌സിയാണ് മൂന്ന് ഗോളുകളോടെ മാഞ്ചസ്റ്ററിനെ കിരീടത്തിലെത്തിച്ചത്.

സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ എതിരാളികളെ നിലംതൊടാന്‍ അനുവദിച്ചില്ല. കളിതുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ വാന്‍പേഴ്‌സി മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. പിന്നീട് രണ്ട് ഗോളുകള്‍ കൂടി ചാര്‍ത്തിയ വാന്‍പേഴ്‌സി മാഞ്ചസ്റ്ററിന് വിജയവും കിരീടവും ഉറപ്പിച്ചു.

ഹാട്രിക്കോടെ ടീമിനെ വിജയവഴിയിലെത്തിച്ച വാന്‍പേഴ്‌സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരന്‍ എന്ന പദവിയിലുമെത്തി. 24 ഗോലുകളാണ് വാന്‍പേഴ്‌സി മാഞ്ചസ്റ്ററിന് വേണ്ടി അടിച്ചുകൂട്ടിയത്.

കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നതിന്റെ പാപക്കറ കഴുകിക്കളയുന്ന പ്രകടനമാണ് മാഞ്ചസ്റ്റര്‍ പുറത്തെടുത്തത്. ലീഗില്‍ ഇനിയും നാലുകളികള്‍ ബാക്കിയുണ്ട്. ലീഗില്‍ 34 കളികളില്‍ നിന്നായി 84 പോയന്റുണ്ട് മാഞ്ചസ്റ്ററിന് ഇപ്പോള്‍.

Story first published: Tuesday, April 23, 2013, 15:13 [IST]
Other articles published on Apr 23, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+