Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കലാപം പ്രീമിയര്‍ ലീഗിനെ ബാധിച്ചേക്കും

Premierleague
ലണ്ടന്‍: കലാപം തുടരുകയാണെങ്കില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളുടെ ഷെഡ്യൂള്‍ മാറാന്‍ സാധ്യത. സുരക്ഷാ ഉദ്യോഗസ്ഥരുമായും ക്ലബ്ബുകളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ചേരുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.- പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ ലീഗും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

ശനിയാഴ്ച ടോട്ടന്‍ഹാമും എവര്‍ട്ടനും ഫുള്‍ഹാമും ആസ്റ്റണ്‍വില്ലയും ക്യുപിആറും ബോള്‍ട്ടണും തമ്മിലുള്ള മല്‍സരങ്ങളും ഞായറാഴ്ചത്തെ മാഞ്ചസ്റ്റര്‍ ക്ലബ്ബുകളുടെ മല്‍സരങ്ങളുമാണ് മാറ്റിവയ്ക്കാന്‍ സാധ്യത. കലാപം കൂടുതല്‍ നഗരത്തിലേക്ക് പടരുന്ന പശ്ചാത്തലത്തിലാണിത്.

ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലുള്ള സൗഹൃദമല്‍സരവും വാട്ട്‌ഫോര്‍ഡില്‍ നടക്കേണ്ടിയിരുന്ന ഘാന-നൈജീരിയ മല്‍സരങ്ങളും ചാള്‍ട്ടണ്‍, വെസ്റ്റ് ഹാം, ക്രിസ്റ്റല്‍ പാലസ്, ബ്രിസ്റ്റള്‍ സിറ്റി ക്ലബ്ബുകളുടെ കാര്‍ലിങ് കപ്പ് മല്‍സരങ്ങളും നേരത്ത മാറ്റിവച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+